60 സെക്കന്‍ഡ്: നിക്ഷേപകന്റെ കീശയിലെത്തിയത് 3.2 ലക്ഷം കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

60 സെക്കന്‍ഡ്: നിക്ഷേപകന്റെ കീശയിലെത്തിയത് 3.2 ലക്ഷം കോടി രൂപ

ന്യൂഡൽഹി: എക്സിറ്റ് പോളിൽ എൻഡിഎ സഖ്യത്തിന് മികച്ച വിജയം പ്രവചിച്ചതിനെതുടർന്ന് ഓഹരി വിപണി കുതിച്ചപ്പോൾ ഒരു മിനുറ്റുകൊണ്ട് നിക്ഷേപകന്റെ കീശയിലെത്തിയത് 3,18,000 കോടി രൂപ. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയം എക്സിറ്റ് പോളുകളിൽ പ്രതിഫലിച്ചതാണ് വിപണി കുതിക്കാനിടയാക്കിയത്. സെൻസെക്സ് 900 പോയന്റാണ് വ്യാപാരം ആരംഭിച്ചപ്പോൾതന്നെ ഉയർന്നത്. നിഫ്റ്റിയാകട്ടെ 250 ഓളം പോയന്റും നേട്ടത്തിലായി. ്വ്യാപാരം ആരംഭിച്ച് 60 സെക്കൻഡിനുള്ളിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 3.18 ലക്ഷം കോടി ഉയർന്ന് 1,49,76,896 കോടിയായി. 1,46,58,710 കോടിയായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. കഴിഞ്ഞ മൂന്ന് വ്യാപാരദിനങ്ങളിലായി വിപണി മൂല്യത്തിലുണ്ടായ വർധന 5.39 ലക്ഷം കോടി രൂപയാണ്. രാവിലെ 9.20ന് ബിഎസ്ഇ സെൻസെക്സ് 962 പോയന്റ് ഉയർന്ന് 38,892.89ലെത്തി. നേട്ടമാകട്ടെ 2.53ശതമാനം. നിഫ്റ്റി 287 പോയന്റും(2.51%)ഉയർന്ന് 11,648.70ലുമെത്തി. സെൻസെക്സ് ഓഹരികളിൽ എസ്ബിഐ 4.99 ശതമാനം ഉയർന്ന് 334.85 രൂപയായി. ഐസിഐസിഐ ബാങ്ക്, എൽആന്റ്ടി, യെസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ യഥാക്രമം 4.36ശതമാനം, 4.27ശതമാനം,3.98ശതമാനം, 3.85ശതമാനം നേട്ടമുണ്ടാക്കി. Within 60 secs, Rs 3.2 lakh crore added to investor kitty


from mathrubhumi.latestnews.rssfeed http://bit.ly/2QbSXnA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages