കൊച്ചി: ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വിഷയം സർക്കാരിനെതിരെ ഉപയോഗിക്കുന്നതിൽ വർഗീയ പാർട്ടികൾ ഒരളവ് വരെ വിജയിച്ചെന്നും ഇത് ചിലരെയെല്ലാം സ്വാധീനിച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെയ്യാത്ത കുറ്റം സർക്കാരിനുമേൽ ചാർത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ വർഗീയകോമരങ്ങൾക്ക് സാധിച്ചു. അതിൽ ഒരളവ് വരെ അവർ വിജയിച്ചെന്നത് വാസ്തവമാണ്. അതേസമയം, ചിന്താശേഷിയുള്ള ജനങ്ങൾ സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞകാലത്തെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടെന്നും അങ്ങനെയാണെങ്കിൽ ഈ സർക്കാരിനെതിരെ വോട്ട് ചെയ്തിട്ടുണ്ടാകില്ലെന്നും കടകംപള്ളി വിശദീകരിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെയും മന്ത്രി തള്ളിപ്പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ പോലെയാകില്ല യഥാർഥ ഫലമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Content Highlights:minister kadakampally surendran says sabarimala issue will effect on election result
from mathrubhumi.latestnews.rssfeed http://bit.ly/2Ql5khr
via
IFTTT
No comments:
Post a Comment