കാസർകോട്: പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് വിശദീകരിച്ചാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം നൽകിയത്. രാഷ്ട്രീയക്കാർ ഉൾപ്പെട്ട കൊലപാതകമാണെന്നാണ് കുറ്റപത്രത്തിലെ പരാമർശം. കൊലപാതകം നടന്ന് 90 ദിവസം പിന്നിട്ടവേളയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. സി.പി.എം. ഏരിയാ സെക്രട്ടറി ഉൾപ്പെടെ കേസിൽ ആകെ 14 പ്രതികളാണുള്ളത്. സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ.എം. മണികണ്ഠൻ, പെരിയ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണൻ, വിദേശത്തേക്ക് കടന്ന സുബീഷ് എന്നിവരെ കഴിഞ്ഞദിവസങ്ങളിലാണ് പിടികൂടിയത്. ഇതിൽ സി.പി.എം. പ്രാദേശിക നേതാക്കൾക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തേക്ക് കടന്ന സുബീഷിനെ മംഗലാപുരം വിമാനത്താവളത്തിൽവച്ചാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത്ത്ലാലിനെയും ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡിൽ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. Content Highlights:kasargod periya double murder; crime branch submitted charge sheet
from mathrubhumi.latestnews.rssfeed http://bit.ly/2w6DUCB
via
IFTTT
No comments:
Post a Comment