എക്‌സിറ്റ് പോള്‍ ഫലം: സെന്‍സെക്‌സ് 811 പോയന്റ് കുതിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

എക്‌സിറ്റ് പോള്‍ ഫലം: സെന്‍സെക്‌സ് 811 പോയന്റ് കുതിച്ചു

മുംബൈ: എൻഡിഎ ഭരണം നിലനിർത്തുമെന്ന എക്സിറ്റ് ഫലങ്ങൾ പുറത്തുവന്നതിനെതുടർന്ന് ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 811 പോയന്റ് ഉയർന്ന് 38741ലും നിഫ്റ്റി 242 പോയന്റ് നേട്ടത്തിൽ 11649ലുമെത്തി. ബിഎസ്ഇയിലെ 952 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 100 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം, ഊർജം, ഇൻഫ്ര, എഫ്എംസിജി ഓഹരികളാണ് നേട്ടത്തിൽ. ഐടി ഓഹരികൾ നഷ്ടത്തിലാണ്. യെസ് ബാങ്ക്, എംആന്റ്എം, ഇൻഡസിൻഡ് ബാങ്ക്, എൽആന്റ്ടി, ബജാജ് ഫിനാൻസ്, എച്ച്പിസിഎൽ, ബിപിസിഎൽ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, സീ എന്റർടെയ്ൻമെന്റ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2HARSSq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages