ബാലാ ദേവിക്ക് മുന്നില്‍ ഗോകുലം വീണു; ഫൈനല്‍ കാണാതെ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

ബാലാ ദേവിക്ക് മുന്നില്‍ ഗോകുലം വീണു; ഫൈനല്‍ കാണാതെ പുറത്ത്

കോഴിക്കോട്: ബാലാ ദേവിക്ക് മുന്നിൽ വീണ ഗോകുലം എഫ്.സി ഇന്ത്യൻ വനിതാ ലീഗിൽ ഫൈനൽ കാണാതെ പുറത്ത്. രണ്ടിനെതിരേ നാല് ഗോളിന് ഗോകുലം മണിപ്പൂർ പോലീസിനോട് തോറ്റു. മണിപ്പൂരിന്റെ നാല് ഗോളുകളും നേടിയത് ബാലാ ദേവിയാണ്. ഒരു ഘട്ടത്തിൽ 2-1ന് മുന്നിലായിരുന്നു ഗോകുലം. ചുവപ്പ് കാർഡ് കണ്ട് പത്ത് പേരായി ചുരുങ്ങിയിട്ടും മണിപ്പൂരിനെ തളക്കാൻ ഗോകുലത്തിന് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ബാലാ ദേവി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മണിപ്പൂരിന് ലീഡ് നൽകി. എന്നാൽ ഓൺ ഗോളിലൂടെ ഗോകുലം സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോകുലത്തിന്റെ രണ്ടാം ഗോളുമെത്തി. രഞ്ജന ആയിരുന്നു ഗോൾ സ്കോറർ. ഹാൻഡ് ബോളിനെത്തുടർന്ന് മണിപ്പൂരി താരത്തിന് ചുവപ്പ് കാർഡും കണ്ടു. കേരളത്തിന് മത്സരത്തിൽ മുൻതൂക്കം ലഭിച്ച ഈ ഘട്ടത്തിൽ ബാലാ ദേവി മണിപ്പൂരിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു. ഒന്നിനു പിറകെ ഒന്നായി ബാലാ ദേവി മൂന്നു ഗോളുകൾ നേടി. ഇതോടെ മണിപ്പൂർ പോലീസ് ഫൈനലിലെത്തി. ഇതോടെ ആറു മത്സരങ്ങളിൽ നിന്ന് ബാലാ ദേവിയുടെ അക്കൗണ്ടിൽ 26 ഗോളുകളായി. മണിപ്പൂരി താരത്തിന്റെ തുടർച്ചയായ അഞ്ചാം ഹാട്രിക് ആണിത്. Content Highlights:Indian Womens League semi final Gokulam FC vs Manipur Police


from mathrubhumi.latestnews.rssfeed http://bit.ly/2EjTnDR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages