വാഷിങ്ടൺ: അമേരിക്കയുടെ താൽപര്യങ്ങൾക്കെതിരെ പ്രവർത്തിച്ചാൽ അതിശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് യു.എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കക്കെതിരെ യുദ്ധത്തിനാണ് ഇറാൻ തയ്യാറെടുക്കുന്നതെങ്കിൽ ഇറാൻ എന്ന രാജ്യം ചരിത്രത്തിൽ മാത്രമൊതുങ്ങുന്നതായി മാറുമെന്ന് ഞായറാഴ്ച ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകി. ഇറാൻ ഒരു യുദ്ധത്തിന് ഒരുങ്ങുകയോ യുദ്ധത്തിനായി ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരീഫ് ശനിയാഴ്ച പ്രസ്താവിച്ചിരുന്നു. രാജ്യം യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നുള്ളത് തികച്ചും മിഥ്യാധാരണയാണെന്നും സരീഫ് പറഞ്ഞു. ചൈനയിൽ സന്ദർശനത്തിനെത്തിയ സരീഫ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരെ കടുത്ത ഉപരോധമേർപ്പെടുത്തിയും പേർഷ്യൻ ഉൾക്കടലിലേക്ക് പടക്കപ്പലുകളുകളയച്ചും യുഎസ് നടത്തുന്ന പ്രകോപനപരമായ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് സരീഫ് പ്രതികരിച്ചത്. പേർഷ്യൻ ഉൽക്കടലിൽ നങ്കൂരമിട്ട യുഎസ് പടക്കപ്പലുകൾ ആക്രമിക്കാൻ തങ്ങൾക്ക് ചെറിയൊരു മിസൈൽ മതിയെന്ന് ഇറാൻ റവല്യൂഷണറി ഗാർഡിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ മുഹമ്മദ് സലേ ജൊകാർ പ്രകോപനപരമായ പ്രസ്താവന നടത്തിയിരുന്നു. 2015 ൽ ആറ് ലോക വൻശക്തികൾ ഇറാനുമായി ഒപ്പു വെച്ച അന്താരാഷ്ട്ര ആണവക്കരാറിൽ നിന്ന് ഏകപക്ഷീയമായി യുഎസ് പിൻമാറിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. തുടർന്ന് ഇറാനെതിരെ യുഎസ് കടുത്ത ഉപരോധങ്ങളേർപ്പെടുത്തുകയും ചെയ്തു. ഇറാൻ കരാറിൽ നിന്ന് പിൻമാറുകയും ആണവപദ്ധതി പുരരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. Content Highlights: Trump threatens Irans end if it seeks fight with the US
from mathrubhumi.latestnews.rssfeed http://bit.ly/2VDTkIx
via
IFTTT
No comments:
Post a Comment