ഗാന്ധിനഗർ: ഡൽഹിയിൽനിന്ന് മസ്ക്കറ്റിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരന് ഹൃദയസ്തംഭനം. തുടർന്ന് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാംനഗർ വ്യോമതാവളത്തിൽ ഇറക്കി. എയർ ഇന്ത്യയുടെ 973 വിമാനത്തിൽ സഞ്ചരിക്കുകയായിരുന്ന മുപ്പത്തിമൂന്നുകാരനാണ് ഹൃദയസ്തംഭനമുണ്ടായത്. തുടർന്ന് ഇദ്ദേഹത്തെ ജാംനഗറിലെ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വിമാനങ്ങൾ വ്യോമതാവളത്തിൽ ഇറക്കുന്നതിന് സാധാരണയായി അനുമതി നൽകാറില്ല. ഈ പതിവു തെറ്റിച്ചാണ് എയർ ഇന്ത്യാ വിമാനം വ്യോമതാവളത്തിൽ ഇറക്കിയത്. content highlights:air india plane lands at airforce base after passenger suffers cardiac arrest
from mathrubhumi.latestnews.rssfeed http://bit.ly/30suwap
via
IFTTT
No comments:
Post a Comment