തിരുവനന്തപുരം: പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ റിപ്പോർട്ടല്ലെന്നും പ്രളയ ദുരിതനിവാരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണ്ടെന്നുമാണ് സർക്കാരിന്റെ വാദം. ഇതെല്ലാം വിശദമാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ശാസ്ത്രലോകം തള്ളിയ കണക്കുകൾ അടിസ്ഥാനമാക്കിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. അതിവർഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലക്കമ്മീഷൻ സ്ഥിരീകരികരിച്ചിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് കണ്ടെത്തിയാണ് അമിക്കസ് ക്യൂറി ജേക്കബ് പി. അലക്സ് നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് ആരോപിക്കുന്ന ഒട്ടേറെ ഹർജികൾ പരിഗണനയ്ക്ക് വന്നതോടെയാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്. Content Highlights:kerala flood 2018; state government against amicus curiae report
from mathrubhumi.latestnews.rssfeed http://bit.ly/30y6c74
via
IFTTT
No comments:
Post a Comment