രാജ്ഭറിനെ ആദിത്യനാഥ് മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

രാജ്ഭറിനെ ആദിത്യനാഥ് മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കി

ലഖ്നൗ: ഉത്തർപ്രദേശിലെ പിന്നാക്ക വികസനക്ഷേമ വകുപ്പ് മന്ത്രി ഒ.പി. രാജ്ഭറിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്.ബി.എസ്.പി.) അധ്യക്ഷനായ രാജ്ഭർ ഉത്തർപ്രദേശിൽ ബി.എസ്.പി.-എസ്.പി. സഖ്യം മികച്ചവിജയം നേടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യോഗി ആദിത്യനാഥിന്റെ നടപടി. സഖ്യകക്ഷി മന്ത്രിയായ രാജ്ഭറിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ ഗവർണറോട് ആവശ്യപ്പെട്ടതായി യു.പി. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. സീറ്റ് ധാരണയുടെ പേരിൽ ബി.ജെ.പി.യുമായി അകൽച്ചയിലായിരുന്ന രാജ്ഭർ നേരത്തെ രാജി നൽകിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യധാരണകൾ മറികടന്ന് എസ്.ബി.എസ്.പി. സ്ഥാനാർഥികളെ നിർത്തിയതും പ്രതിപക്ഷ മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതുമാണ് യോഗി ആദിത്യനാഥിനെ ചൊടിപ്പിച്ചത്. അതേസമയം, മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഒ.പി. രാജ്ഭർ പ്രതികരിച്ചു. മഹാസഖ്യം ഉത്തർപ്രദേശിൽ മികച്ചവിജയം നേടുമെന്ന് രാജ്ഭർ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ബി.ജെ.പി. സഖ്യകക്ഷിയായിരുന്നെങ്കിലും അടുത്തിടെയായി എസ്.ബി.എസ്.പി. അധ്യക്ഷൻ ബി.ജെ.പി.യുമായി ഇടഞ്ഞിരുന്നു. ഇതിനിടെ മിർസാപുരിലെ കോൺഗ്രസ് സ്ഥാനാർഥിക്കും മഹാരാജ്ഗഞ്ചിലെ മഹാസഖ്യ സ്ഥാനാർഥിക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരില്ലെന്നും ദളിതരുടെ മകളാവും ഇന്ത്യയിലെ അടുത്ത പ്രധാനമന്ത്രിയെന്നും രാജ്ഭർ അഭിപ്രായപ്പെട്ടിരുന്നു. Content Highlights:Uttar Pradesh cm yogi adityanath removed minister op rajbhar from his ministry


from mathrubhumi.latestnews.rssfeed http://bit.ly/2w9WREs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages