ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രി മോഡിയെ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയും ആന്ധ്രയ്ക്ക് പ്രത്യേക പദവി അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭരണത്തുടര്‍ച്ച നേടിയ പ്രധാനമന്ത്രി മോഡിയെ ജഗന്‍ അഭിനന്ദിച്ചു. ജഗന് പ്രധാനമന്ത്രിയും ആശംസകള്‍ അറിയിച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറിക്കും പാര്‍ട്ടി എം.പിമാര്‍ക്കും ഒപ്പമാണ് ജഗന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ പദ്ധതികളില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് ജഗന്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ദുഗരജപട്ടണം തുറമുഖം, കടപ്പ സ്റ്റീല്‍ പ്ലാന്റ് തുടങ്ങിയ പദ്ധതികള്‍ക്ക് ജഗന്‍ കേന്ദ്രത്തിന്റെ പിന്തുണ തേടി. കേന്ദ്രത്തിന്റെ പിന്തുണയില്ലാതെ ആന്ധ്രയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്ന് ജഗന്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ റെഡ്ഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. അമരാവതിയിലെ തഡേപ്പള്ളിയിലെ പാര്‍ട്ടി ആസ്ഥാനത്താണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. തുടര്‍ന്ന് ആന്ധ്ര ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. ഗവര്‍ണര്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. 175 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 152 സീറ്റുകളാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേടിയത്. 25 ലോക്‌സഭാ സീറ്റുകളില്‍ 25 സീറ്റും പാര്‍ട്ടി നേടി.
Had an excellent meeting with Andhra Pradesh’s CM designate @ysjagan. We had a fruitful interaction on several issues pertaining to AP’s development. Assured him all possible support from the Centre during his term. pic.twitter.com/u7bwPGI4t6— Narendra Modi (@narendramodi) May 26, 2019
വിജയവാഡയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മെയ് 30ന് 12.23ന് ജഗന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിശാഖ ശാരദ പീഠം മഠാധിപതി സ്വാമി സ്വരൂപാനന്ദേന്ദ്ര സ്വാമിയാണ് സത്യപ്രതിജ്ഞയ്ക്ക് സമയം കുറിച്ച് നല്‍കിയിരിക്കുന്നത്.
ആന്ധ്രയിലെ മുന്‍ ഭരണകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി പ്രത്യേക സംസ്ഥാനത്തിന്റെ പ്രത്യേക പദവിയെച്ചൊല്ലിയാണ് എന്‍.ഡി.എ നേതൃത്വവുമായി ഇടഞ്ഞത്. 2018 മാര്‍ച്ചില്‍ ചന്ദ്രബാബു നായിഡു എന്‍.ഡി.എ വിട്ടു. ബി.ജെ.പി നേതൃത്വം ആന്ധ്രയെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് നായിഡു എന്‍.ഡി.എ വിട്ടത്. തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി വിരുദ്ധ സഖ്യത്തിനായി നായിഡു ശക്തമായ നീക്കം നടത്തിയിരുന്നെങ്കിലും ആന്ധ്രയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്.
from mangalam.com http://bit.ly/2W4zsn1
via IFTTT
No comments:
Post a Comment