യുവാവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് എട്ട് സ്പൂണ്‍, രണ്ട് സ്‌ക്രൂ ഡ്രൈവറുകള്‍, ബ്രഷുകള്‍, കത്തി: നടുക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

യുവാവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് എട്ട് സ്പൂണ്‍, രണ്ട് സ്‌ക്രൂ ഡ്രൈവറുകള്‍, ബ്രഷുകള്‍, കത്തി: നടുക്കം

മണ്ഡി : കടുത്ത വയറുവേദനയെ തുടര്‍ന്നാണ് കരണ്‍ സിങ് എന്നയാള്‍ സുന്ദര്‍നഗറിലെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്. വയറ്റില്‍ വീക്കമുണ്ടായതിനെ തുടര്‍ന്ന് കരണ്‍ സിങിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ വയറ്റിനുള്ളില്‍ കത്തിയുണ്ടെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ ഹിമാചല്‍ പ്രദേശിലെ ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.

എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ യുവാവിന്റെ വയറ്റില്‍ കത്തി മാത്രമല്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി. യുവാവിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ കണ്ട് ഡോക്ടര്‍മാര്‍ തന്നെ ഞെട്ടുകയായിരുന്നു. യുവാവിന്റെ ആമാശയത്തില്‍ നിന്ന് എട്ട് സ്പൂണുകള്‍, രണ്ട് സ്‌ക്രൂ െ്രെഡവറുകള്‍, രണ്ട് ടൂത്ത് ബ്രഷുകള്‍, ഒരു കത്തി എന്നിവയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. മുപ്പത്തഞ്ചുകാരനായ കരണിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.



from mangalam.com http://bit.ly/2QrADXJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages