രാജ്യം വിടുന്നത് തടയാന്‍ കരുനീക്കം: കൊല്‍ക്കത്ത കമ്മീഷ്ണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സിബിഐ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

രാജ്യം വിടുന്നത് തടയാന്‍ കരുനീക്കം: കൊല്‍ക്കത്ത കമ്മീഷ്ണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സിബിഐ

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതിനു പിന്നാലെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കരുനീക്കങ്ങളുമായി ബി.ജെ.പി. ബംഗാളിലെ ശാരദാ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അടുത്തയാളായി കണക്കാക്കപ്പെടുന്ന കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷ്ണര്‍ രാജിവ് കുമാറിനെതിരെ സി.ബി.ഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി.

രജീവിനെ കസ്റ്റഡിയില്‍ വച്ചു ചോദ്യം ചെയ്യണമെന്നാതാണ് സി.ബി.ഐയുടെ ആവശ്യം. വോട്ടെണ്ണല്‍ ദിനമായ മേയ് 23നാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. വിമാനത്താവളങ്ങളിലും അതിര്‍ത്തിയിലെ സുരക്ഷാ ഏജന്‍സികളിലും സര്‍ക്കുലര്‍ എത്തിക്കഴിഞ്ഞു. രാജീവ് കുമാര്‍ രാജ്യം വിടുന്നത് തടയുന്നതിനു വേണ്ടിയാണിത്.

രാജീവിന് അറസ്റ്റില്‍ നിന്ന് നേരത്തെ സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയമപ്രകാരം കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളില്‍ തെളിവുകള്‍ നശിപ്പിച്ചെന്നും രാഷ്ട്രീയരംഗത്തെ ഉന്നതവ്യക്തികളെ സംരക്ഷിച്ചെന്നുമാണ് രാജീവിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇതുപ്രകാരം നേരത്തേ കോടതി ഉത്തരവ് വാങ്ങി സി.ബി.ഐ രാജീവിനെ ചോദ്യംചെയ്യലിനു ഹാജരാകാന്‍ വിളിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.

രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയില്‍ എത്തിയതിനെ തുടര്‍ന്ന് ബംഗാളില്‍ സി.ബി.ഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ വൈരാഗ്യപൂര്‍വം പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യാഗ്രഹം ഇരിക്കുകയും ചെയ്തിരുന്നു.



from mangalam.com http://bit.ly/2HCqFA8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages