'ശബരിമലയിലെ സ്വര്‍ണ്ണവും വെള്ളിയും കാണാതായെന്ന ആരോപണം ഗുരുതരം: യുവതിപ്രവേശത്തില്‍ കാണിക്കുന്ന ജാഗ്രത സര്‍ക്കാര്‍ ഇതില്‍ കാണിച്ചില്ലേയെന്ന്' കെ. സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

'ശബരിമലയിലെ സ്വര്‍ണ്ണവും വെള്ളിയും കാണാതായെന്ന ആരോപണം ഗുരുതരം: യുവതിപ്രവേശത്തില്‍ കാണിക്കുന്ന ജാഗ്രത സര്‍ക്കാര്‍ ഇതില്‍ കാണിച്ചില്ലേയെന്ന്' കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണത്തിലും വെള്ളിയിലും കുറവുണ്ടെന്നു കണ്ടെത്തിയതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. അതീവ ഗുരുതരമായ സംഭവമാണ് ഇതെന്നും യുവതികളെ മലകേറ്റാന്‍ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡന്റിനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ലേ എന്നും സുരേന്ദ്രന്‍ ചോദിച്ചു. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാന്‍ ഭക്തജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റിയതു സംബന്ധിച്ച രേഖകളൊന്നും കാണുന്നില്ലെന്നും സ്‌ട്രോങ്ങ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ചെയര്‍മാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ശബരിമലയില്‍ വഴിപാടായി ലഭിച്ച 40 കിലോ സ്വര്‍ണ്ണത്തിന്റേയും 100 കിലോ വെള്ളിയുടേയും കുറവാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ദേവസ്വം വിജിലന്‍സിന് അടക്കം ചില പരാതികള്‍ ലഭിച്ചിരുന്നു. ഓഡിറ്റിംഗിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്‌ടോക്ക് റൂം തുറന്ന് പരിശോധന നടത്തും.



from mangalam.com http://bit.ly/2YRKDMZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages