തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും വലിയ സമ്പന്നന് ദയനീയ പരാജയം: ആകെ കിട്ടിയത് 1558 വോട്ടുകള്‍! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും വലിയ സമ്പന്നന് ദയനീയ പരാജയം: ആകെ കിട്ടിയത് 1558 വോട്ടുകള്‍!

ന്യൂഡല്‍ഹി : പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കിയ സമ്പന്നന്മാര്‍ക്കും പരാജയം. 1107 കോടി രൂപയുടെ ആസ്തിയുള്ള രമേശ് കുമാര്‍ ശര്‍മ്മ എന്ന സമ്പന്നന് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ബിഹാറിലെ പാടലീപുത്രയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ഇദ്ദേഹം മത്സരിച്ചത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഏറ്റവും വലിയ സമ്പന്നന്‍ രമേശ് കുമാര്‍ ശര്‍മ്മ ആയിരുന്നു.

പാടലീപുത്രയില്‍ ബി.എസ്.പി, ബി.ജെ.പി, ആര്‍.ജെ.ഡി. സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ് രമേശ് കുമാര്‍ ശര്‍മ്മ മത്സരിച്ചത്. ആകെ 1558 വോട്ടുകള്‍ മാത്രമാണ് രമേശ് കുമാര്‍ ശര്‍മ്മക്ക് ലഭിച്ചത്. 895 കോടി രൂപ ആസ്തിയുള്ള കോണ്‍ഗ്രസിന്റെ കോണ്ട വിശ്വേശര്‍ റെഡ്ഡിയും പരാജയപ്പെട്ടു. തെലങ്കാനയിലെ ചെവ്വല്ല മണ്ഡലത്തിലാണ് ഇദ്ദേഹം മത്സരിച്ചത്. അപ്പോളോ ഗ്രൂപ്പ് ചെയര്‍മാന്‍ സി പ്രതാപറെഡ്ഡിയുടെ മരുമകന്‍ കൂടിയാണ് കോണ്ട വിശ്വേശര്‍ റെഡ്ഡി. 374 കോടി രൂപയുടെ ആസ്തിയുള്ള കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

എന്നാല്‍ സമ്പന്നന്മാരായ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയവും കൈവരിക്കാന്‍ സാധിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നകുല്‍നാഥ് വന്‍ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. 37536 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. 660 കോടി രൂപയാണ് നകുല്‍നാഥിന്റെ ആസ്തി. കന്യാകുമാരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വസന്തകുമാറും ജയിച്ച സമ്പന്നരിലൊരാളാണ്.

417 കോടി രൂപയുടെ ആസ്തിയുള്ള വസന്തകുമാറിന് രണ്ടരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. കോടിപതികളില്‍ ബെംഗളൂരു റൂറലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.കെ. സുരേഷ്, ആന്ധ്രയിലെ നാസാപുരത്തെ വൈ.എസ്.ആര്‍ സ്ഥാനാര്‍ഥി രഘുരാമ കൃഷ്ണരാജു, ഗുണ്ടൂരിലെ ടി.ഡി.പി. സ്ഥാനാര്‍ഥി ജയദേവ ഗല്ലെ എന്നിവരും ജയം നേടി.



from mangalam.com http://bit.ly/2HUOaDs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages