പൂനെ: പുലര്‍ച്ചെ പൂവന്‍ കോഴിയുടെ കൂവല്‍ ഉറക്കം കെടുത്തുന്നുവെന്ന അതിവിചിത്ര പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍. മഹാരാഷ്ട്രയിലെ പൂനെ പോലീസിനു മുന്നിലാണ് യുവതി പരാതിയുമായി എത്തിയത്.
വെള്ളിയാഴ്ചയാണ് സമര്‍ത്ഥ് സ്‌റ്റേഷനില്‍ പൂവന്‍ കോഴിക്കും ഉടമയ്ക്കുമെതിരെ യുവതി പരാതി നല്‍കിയത്. പുലര്‍ച്ചെയുള്ള കോഴിയുടെ കൂവല്‍ ഉറക്കം കെടുത്തുന്നുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും അത് യുവതിയുടെ സഹോദരിയുടെ വീടാണെന്ന് കണ്ടെത്തുകയും ചെയ്തു.
പോലീസ് അന്വേഷിക്കാനെത്തിയപ്പോള്‍ യുവതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന സഹോദരിയുടെ മൊഴിയെ തുടര്‍ന്ന് പോലീസ് തിരികെ മടങ്ങി. പരാതി നല്‍കിയതിന് തൊട്ടു പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത ബോധ്യപ്പെട്ടതിനാല്‍ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
from mangalam.com http://bit.ly/2WxLBk9
via IFTTT
No comments:
Post a Comment