കര്‍ണാടകയില്‍ വീണ്ടും ഓപ്പറേഷന്‍ താമര; രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

കര്‍ണാടകയില്‍ വീണ്ടും ഓപ്പറേഷന്‍ താമര; രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്

ബംഗളുരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകയില്‍ വീണ്ടും അട്ടിമറി നീക്കം സജീവമാക്കി ബി.ജെ.പി. വിമത കോണ്‍ഗ്രസ് എം.എല്‍.എമാരായ രമേശ് ജാര്‍ക്കിഹോളി, ഡോ. സുധാകര്‍ എന്നിവര്‍ ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ഉടന്‍ ബി.ജെ.പിയില്‍ ചേരാനുള്ള നീക്കത്തിലാണ്. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മന്‍മോഹന്‍ മന്ത്രിസഭയില്‍ അംഗവുമായിരുന്ന എസ്.എം കൃഷ്ണയുമായിട്ടായിരുന്നു കൂടിക്കാഴ്ച.

എസ്.എം കൃഷ്ണയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയും ബി.ജെ.പി നേതാവ് ആര്‍ അശോകും പങ്കെടുത്തു. അതേസമയം കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും കര്‍ണാടകയില്‍ 25 സീറ്റ് നേടിയ ബി.ജെ.പിയെ അഭിനന്ദിക്കാനാണ് താന്‍ എത്തിയതെന്നും ജാര്‍ക്കിഹോളി പറഞ്ഞു. എന്നാല്‍ അട്ടിമറി നീക്കങ്ങള്‍ തന്നെയാണ് അണിയറയില്‍ നടക്കുന്നതെന്നാണ് സൂചന. ജാര്‍ക്കിഹോളി ഇന്നലെയും ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. കൂടുതല്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ചര്‍ച്ചയായി. അതിനിടെ മാണ്ഡ്യയില്‍ നിന്ന് സ്വതന്ത്രയായി വിജയിച്ച നടി സുമലത അംബരീഷും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രയായി മത്സരിച്ച സുമതലത യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തി.



from mangalam.com http://bit.ly/2YR6t2X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages