കഴക്കൂട്ടത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം: വഴി സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അടിച്ച് തകര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

കഴക്കൂട്ടത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം: വഴി സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അടിച്ച് തകര്‍ത്തു

തിരുവനന്തപുരം: കഴക്കൂട്ടത്ത് സാമൂഹ്യ വിരുദ്ധരുടെ വ്യാപകമായ ആക്രമണം. കഴക്കൂട്ടം മുതല്‍ തൃപ്പാദം വരെ വഴി സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടികള്‍ അടിച്ചു തകര്‍ത്തു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.

ബൈക്കിലെത്തിയ ഒരു സംഘം ആളുകള്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടികളുടെ ചില്ലുകള്‍ അടിച്ചും കല്ലെറിഞ്ഞും തകര്‍ത്തു. റോഡുകളുടെ വഴിയില്‍ വെച്ചിരുന്ന ബൈക്കുകള്‍ മറിച്ചിടുകയും ചെയ്തു. ഏകദേശം രണ്ടുമണിക്കൂറോളം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് തിരുവനന്തപുരത്ത് നടന്നത്. കഴക്കൂട്ടം ഗവ: സ്‌കൂളിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസുകള്‍ അതോടൊപ്പം തന്നെ സര്‍ക്കാര്‍ വാഹനങ്ങളും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.

ഈ ഭാഗത്തെ രാത്രികാലങ്ങളിലെ പെട്രോളിംഗ് ശക്തമാക്കി എന്ന് പോലീസ് പറയുമ്പോഴും ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ സംഭവം നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുന്നേ സമാനമായ രീതിയില്‍ ഏറെ സ്ഥലത്തു തന്നെ അക്രമം നടന്നിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ സംഭവത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.



from mangalam.com http://bit.ly/2WkqX6Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages