കൊല്ലം: മകളുടെ വിവാഹത്തലേന്ന് ഗാനമേളയില്‍ പാടുന്നതിനിടെ അഡീഷണല്‍ എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പുത്തന്‍തുറ സ്വദേശിയും കരമന സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐയുമായ വിഷ്ണുപ്രസാദ് ആണ് മരിച്ചത്. ഇന്നായിരുന്നു മകളുടെ വിവാഹം. ഇന്നലെ നടത്തിയ ഗാനമേളയില്‍ പാടുന്നതിനിടെയാണ് വിഷ്ണുപ്രസാദ് കുഴഞ്ഞുവീണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
ചവറ പരിമഠം ക്ഷേത്ത്രില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. മരണത്തെ തുടര്‍ന്ന് വിവാഹം ഓഡിറ്റോറിയത്തിലേക്ക് മാറ്റി. വിവാഹശേഷമാണ് മകളെ വിവരം അറിയിച്ചത്. രണ്ട് മാസം മുമ്പാണ് വിഷ്ണുപ്രസാദിന് അഡീഷണല്‍ എസ്.ഐയായി പ്രമോഷന്‍ ലഭിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മികച്ച ഗായകന്‍ കൂടിയായിരുന്നു വിഷ്ണുപ്രസാദ്. മകളുവെ വിവാഹത്തലേന്ന് അദ്ദേഹം പാടുന്നതിന്റെയും കുഴഞ്ഞുവീഴുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
from mangalam.com http://bit.ly/2ExbdmU
via IFTTT
No comments:
Post a Comment