ഇൻഡോർ: രാഷ്ട്രീയത്തിലെ മര്യാദയിൽ പുതിയ പാത തെളിച്ച് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണ ജാഥക്കിടെ ബിജെപി അനകൂല മുദ്രാവാക്യം മുഴക്കിയ പ്രദേശവാസികളുടെ കൈപിടിച്ച് മര്യാദയോടെ സംസാരിച്ച് പ്രിയങ്ക കൈയടി നേടി. മധ്യപ്രദേശിലെ ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രചാരണത്തിനെത്തിയതായിരുന്നു പ്രിയങ്കഗാന്ധി. 1989 മുതൽ ഈ മണ്ഡലം ബിജെപിയുടെ ഉറച്ച കോട്ടയാണ്. ഇവിടെ ബിജെപി അല്ലാതൊരു സ്ഥാനാർഥി 1989 ന് ശേഷം വിജയിച്ചിട്ടില്ല. പ്രിയങ്ക ഉൾപ്പെടുന്ന പ്രചാരണ വാഹനം കടന്നുപോകവെ ഒരുസംഘം ആളുകൾ വഴിയിൽ നിന്ന് മോദി അനുകൂലം മുദ്രാവാക്യം മുഴക്കി. ഇതിൽ അതൃപ്തി പ്രകടിപ്പിക്കാതെ വാഹനം നിർത്തി അവർക്കരികിലെത്തിയ പ്രിയങ്ക അവരുടെ കൈകൾ പിടിച്ച് ഇങ്ങനെ പറഞ്ഞു- നിങ്ങൾക്ക് നിങ്ങളുടെ വഴി എനിക്ക് എന്റെ വഴി- എല്ലാ ആശംസകളും- ഇതോടെ മോദി അനകൂല മുദ്രാവാക്യം വിളിച്ചവർ അവിടെ നിന്ന് പോവുകയും ചെയ്തു. പ്രിയങ്കയുടെ ലാളിത്യം കണ്ടറിഞ്ഞ ബിജെപി അനുകൂലികൾ അവർക്ക് ആശംസയുമർപ്പിച്ചാണ് മടങ്ങിയത്. മധ്യപ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ആദ്യമായാണ് എത്തുന്നത്. ഇൻഡോറിന് പുറമെ ഉജ്ജൈനിയിലും പ്രിയങ്ക റോഡ് ഷോ നടത്തുകയും രത്ലം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയും ചെയ്തു. Content Highlights:“Aap apni jagah, main meri jagah..all the best- Priyanka told to Modi Bhakth
from mathrubhumi.latestnews.rssfeed http://bit.ly/2HsruKi
via
IFTTT
No comments:
Post a Comment