മുംബൈ: കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്ത ഓഹരി വിപണിക്ക് ചൊവാഴ്ചയും നേട്ടമുണ്ടാക്കാനായില്ല. സെൻസെക്സിൽ 37,146ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയിലാകട്ടെ മൂന്നു പോയന്റ് ഉയർന്ന് 11,151ലും വ്യാപാരം തുടങ്ങി. ബിഎസ്ഇയിലെ 316 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 713 ഓഹരികൾ നഷ്ടത്തിലുമാണ്. എഫ്എംസിജി, ഫാർമ, പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ എന്നിവയാണ് നേട്ടത്തിൽ. സൺ ഫാർമ, വേദാന്ത, റിലയൻസ്, ഐടിസി, അദാനി പോർട്സ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2JF4Tx8
via
IFTTT
No comments:
Post a Comment