അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നതൊന്നും ഇവരുടെ പരിഗണനയിലില്ല. രാജ്യത്തുനിന്ന് കൂടൊഴിയുന്ന കോടീശ്വരന്മാരുടെ എണ്ണത്തിൽ വൻവർധനവാണ് കണക്കൂകകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷത്തെ കണക്കുപരിശോധിക്കുമ്പോൾ രാജ്യത്തുനിന്ന് പുറത്തുപോകുന്ന കോടീശ്വരന്മാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 5000 അതിസമ്പന്നരാണ് ഇന്ത്യവിട്ടതെന്ന് ഗ്ലോബൽ വെൽത്ത് മൈഗ്രേഷൻ റിവ്യു 2019ന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. രാജ്യത്തുള്ള മൊത്തം കോടീശ്വരന്മാരുടെ എണ്ണത്തിന്റെ രണ്ടുശതമാനംവരുമിത്. ബ്രക്സിറ്റിനുമുമ്പ് മൂന്നു പതിറ്റാണ്ടായി കോടീശ്വരന്മാർ വ്യാപകമായി ചേക്കേറിയിരുന്ന രാജ്യമായിരുന്നു ബ്രിട്ടൺ. കഴിഞ്ഞ രണ്ടുവർഷമായി ബ്രിട്ടനിലേയ്ക്ക് പോകുന്നവരുടെ കോടീശ്വരന്മാർ കുറഞ്ഞു. ചൈനയാണ് ഇക്കാര്യത്തിൽ മുന്നിൽ. രണ്ടാംസ്ഥാനം യുഎസിനാണ്. റഷ്യയും ഇക്കാര്യത്തിൽ പിന്നിലല്ല.
from mathrubhumi.latestnews.rssfeed http://bit.ly/2E5LC46
via
IFTTT
No comments:
Post a Comment