മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 57 പോയന്റ് നേട്ടത്തിൽ 37172ലും നിഫ്റ്റി 15 പോയന്റ് ഉയർന്ന് 11172ലുമെത്തി. ബിഎസ്ഇയിലെ 389 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 232 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഐടി, വാഹനം, പൊതുമേഖല ബാങ്കുകൾ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, വിപ്രോ, ഇൻഫോസിസ്, ടൈറ്റൻ കമ്പനി, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, റിലയൻസ്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ടിസിഎസ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, ഐഷർ മോട്ടോഴ്സ്, ഐഒസി, സൺ ഫാർമ, സിപ്ല, ടാര്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty open higher
from mathrubhumi.latestnews.rssfeed http://bit.ly/2HrQ5iC
via
IFTTT
No comments:
Post a Comment