ഐടി കമ്പനികള്‍ വന്‍തോതില്‍ ജീവനക്കാരെ നിയമിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

ഐടി കമ്പനികള്‍ വന്‍തോതില്‍ ജീവനക്കാരെ നിയമിക്കുന്നു

ബെംഗളുരു: ടെക്നോളജി മേഖലയിൽ തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ പ്രധാന ഐടി സ്ഥാപനങ്ങൾ മികച്ചവരെ കണ്ടെത്തി നിയമിക്കുന്നതിൽ തിരക്കുകൂട്ടുകയാണ്. എട്ടുവർഷത്തെ കണക്കുപരിശോധിക്കുമ്പോൾ 2019ൽ അവസാനിച്ച സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ പേരെ നിയമിച്ചത്. ഇവരുടെ എണ്ണ 78,500 വരും. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയാണ് കൂടുതൽ ജീവനക്കാരെ നിയമിച്ചത്. 2013 മുതൽ 2018 വരെയുള്ള സാമ്പത്തിക വർഷത്തിൽ ശരാശരി 70,000 പേരെയാണ് കമ്പനികൾ നിമയിച്ചുകൊണ്ടിരുന്നത്. ഭാവിയിൽ ആവശ്യംവരുമെന്ന് മുന്നിൽ കണ്ടാണ് നിയമനം. 2019 ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പ്രമുഖ നാല് ഐടി കമ്പനികളിലായി 9.6 ലക്ഷം ജീവനക്കാരാണുള്ളത്. മൂൻവർഷത്തെ അപേക്ഷിച്ച് 8.9ശതമാനമാണ് വർധന. ഇതിൽ 44 ശതമാനം ജീവനക്കാരും ടിസിഎസിലാണുള്ളത്. 23.7 ശതമാനംപേർ ഇൻഫോസിസിലുമുണ്ട്. വിപ്രോയിൽ 17.8 ശതമാനം പേരും എച്ച്സിഎൽ ടെകിൽ 14.3ശതമാനം പേരും ജോലി ചെയ്യുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2JIFIJZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages