കുഞ്ഞിനെ കൂടെനിർത്താൻ ലൈംഗികചൂഷണ കള്ളപ്പരാതികൾ കൂടുന്നു -ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

കുഞ്ഞിനെ കൂടെനിർത്താൻ ലൈംഗികചൂഷണ കള്ളപ്പരാതികൾ കൂടുന്നു -ഹൈക്കോടതി

കൊച്ചി: കുട്ടിയുടെ സംരക്ഷണാവകാശം കിട്ടാൻ പിതാവ് കുഞ്ഞിനെ ലൈംഗികചൂഷണം ചെയ്യുന്നുവെന്ന കള്ളപ്പരാതി നൽകുന്ന പ്രവണത കൂടിവരുന്നതായി ഹൈക്കോടതി. ഇത്തരം പരാതികളിൽ പോക്സോ നിയമപ്രകാരമെടുക്കുന്ന കേസിലെ അന്വേഷണ വിവരങ്ങളും കേസ് സാഹചര്യവും കുടുംബകോടതികൾ സൂക്ഷ്മമായി വിലയിരുത്തണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരേ പോക്സോ നിയമപ്രകാരം കുഞ്ഞിന്റെ അമ്മവീട്ടുകാർ നൽകിയ അപ്പീൽ തള്ളിയ ജസ്റ്റിസ് കെ. ഹരിലാലും ജസ്റ്റിസ് ടി.വി. അനിൽകുമാറുമുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ നിർദേശം. അമ്മ നഷ്ടപ്പെട്ട കുഞ്ഞിന്റെ സ്ഥിരം സംരക്ഷണാവകാശം അച്ഛന് നൽകിയ ഒറ്റപ്പാലം കുടുംബകോടതിയുടെ ഉത്തരവ് അംഗീകരിച്ചുകൊണ്ടാണിത്. അമ്മയുടെ മാതാപിതാക്കൾക്ക് കുഞ്ഞിനെ കുടുംബകോടതിയിൽവെച്ച് കാണാനുള്ള സമയവും ഹൈക്കോടതി കൂട്ടിനൽകി. നാലുകൊല്ലംമുമ്പ് കുടുംബകോടതിയിൽ സംരക്ഷണാവകാശ തർക്കത്തിന് ഹർജി വന്നപ്പോൾ കുഞ്ഞിന് രണ്ടുവയസ്സായിരുന്നു. കുഞ്ഞ് ലൈംഗിക ചൂഷണത്തിനിരയായെന്ന പരാതിക്ക് തെളിവ് ഹാജരാക്കാൻ അമ്മവീട്ടുകാർക്കായില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ആക്ഷേപം തെളിയിക്കുന്ന രേഖകൾ കുടുംബകോടതിക്കുമുന്നിലുമുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ക്ഷേമത്തിനുചേരാത്തവിധമുള്ള പെരുമാറ്റം അച്ഛൻറെ ഭാഗത്തുനിന്നുണ്ടായതായി തെളിവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. content highlights: high court, direction, pocso cases,family court cases


from mathrubhumi.latestnews.rssfeed http://bit.ly/2Jpi5Xw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages