ബംഗാളിൽ തിരഞ്ഞെടുപ്പുകമ്മിഷന്റെ ഇടപെടൽ; പ്രചാരണസമയം വെട്ടിക്കുറച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

ബംഗാളിൽ തിരഞ്ഞെടുപ്പുകമ്മിഷന്റെ ഇടപെടൽ; പ്രചാരണസമയം വെട്ടിക്കുറച്ചു

: സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ബംഗാളിലെ തിരഞ്ഞെടുപ്പുപ്രചാരണം വ്യാഴാഴ്ച രാത്രി 10 മണിക്ക് അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ ഉത്തരവിട്ടു. ഞായറാഴ്ചയാണ് ബംഗാളിലെ ശേഷിക്കുന്ന ഒമ്പതു മണ്ഡലങ്ങളിലേതടക്കം ഏഴാംഘട്ട തിരഞ്ഞെടുപ്പ്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് പ്രചാരണം അവസാനിക്കേണ്ടിയിരുന്നത്. ഭരണഘടനയുടെ 324-ാം വകുപ്പുപ്രകാരമാണ് കമ്മിഷന്റെ നടപടി. സംസ്ഥാന ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും സി.ഐ.ഡി.യുടെ ചുമതലയുള്ള എ.ഡി.ജി.പി.യെയും ചുമതലയിൽനിന്ന് നീക്കാനും കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്. ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടതാണ് നടപടിക്കു കാരണം. കൊൽക്കത്തയിൽ ചൊവ്വാഴ്ച ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെ ബി.ജെ.പി.-തൃണമൂൽ പ്രവർത്തകൽ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെ സാമൂഹിക പരിഷ്കർത്താവും തത്ത്വചിന്തകനുമായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ബി.ജെ.പി. പ്രവർത്തകർ തകർത്തു. പിന്നാലെ സംസ്ഥാനത്ത് പരക്കേ സംഘർഷം ഉടലെടുത്തു. അതിനിടെ, റോഡ്ഷോയ്ക്കിടെ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് അമിത് ഷായ്ക്കെതിരേ കൊൽക്കത്ത പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് ഷായുടെ റോഡ്ഷോയിൽ സംഘർഷമുണ്ടായത്. കോളേജ് സ്ട്രീറ്റിലെ കൊൽക്കത്ത യൂണിവേഴ്സിറ്റി കവാടത്തിനുസമീപം തൃണമൂൽ വിദ്യാർഥി സംഘടനാപ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്ന് വിദ്യാസാഗർ കോളേജ് കാമ്പസിൽനിന്ന് ബി.ജെ.പി.പ്രവർത്തകർക്കുനേരെ കല്ലേറുണ്ടായി. ഇതിൽ പ്രകോപിതരായ ബി.ജെ.പി. പ്രവർത്തകർ കാമ്പസിൽ കടന്നുകയറി അക്രമം നടത്തുകയായിരുന്നു. ചില്ലുകൂട്ടിൽ സ്ഥാപിച്ച വിദ്യാസാഗറിന്റെ പ്രതിമ ചില്ലുതകർത്ത് പുറത്തെടുത്തശേഷം എറിഞ്ഞുടച്ചു. മര ഉരുപ്പടികൾ കൂട്ടിയിട്ട് കത്തിക്കുകയും കോളേജ് കവാടത്തിലുണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾക്ക് തീയിടുകയു ചെയ്തു. അക്രമത്തിന്റെ വീഡിയോ തൃണമൂൽ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ബുധനാഴ്ച മമതയുടെ നേതൃത്വത്തിൽ കോളേജ് സ്ട്രീറ്റിൽ പ്രതിഷേധറാലി നടന്നു. ഇതിനിടെ, അമിത് ഷായുടെ റോഡ് ഷോയിൽ പങ്കെടുക്കാൻ എട്ടടി നീളമുള്ള ദണ്ഡുകളുമായി എത്താൻ പ്രവർത്തകരോട് ബി.ജെ.പി. നേതാവ് രാകേഷ് സിങ് ആഹ്വാനംചെയ്യുന്ന വീഡിയോയും പുറത്തായി. തൃണമൂൽ ഗുണ്ടകളും പോലീസുമായി നമുക്ക് ഏറ്റുമുട്ടണമെന്നും വേണ്ടിവന്നാൽ കുഴപ്പമുണ്ടാക്കണമെന്നും സിങ് വീഡിയോയിൽ പറയുന്നുണ്ട്. അതിനിടെ റോഡ് ഷോയ്ക്കുനേരെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയെപ്പറ്റി തന്നെ അറിയിക്കാത്തതിൽ അമിത് ഷാ സംസ്ഥാന നേതാക്കളോട് നീരസം പ്രകടിപ്പിച്ചതായി അറിയുന്നു. content highlights: EC cuts short poll campaign by 19 hours in West Bengal


from mathrubhumi.latestnews.rssfeed http://bit.ly/2JHbJSt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages