കോഴിക്കോട്:ഗതാഗതക്കുരുക്ക് കാരണം പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടൽ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. അഞ്ച് വളവുകളാണ് വീതികൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് 14 മുതൽ രണ്ടാഴ്ചത്തേക്ക് ഭാരംകൂടിയ ലോറികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ചുരത്തിലെമൂന്ന്, അഞ്ച് വളവുകളുടെ വീതിയാണ് വർധിപ്പിച്ചത്. വീതികൂട്ടിയ ഭാഗത്തെ ടാറിങ് നടപടികൾ നടക്കുകയാണ്. ഇക്കാര്യം മന്ത്രി ജി സുധാകരൻ തന്റെ ഫെയ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ആറുകോടിയോളമാണ് രണ്ട് വളവുകൾ വീതികൂട്ടുന്നതിന് ചിലവ് വരിക. ആറ്, ഏഴ്, എട്ട് എന്നീ വളവുകളാണ് ഇനി വീതികൂട്ടാനുള്ളത്. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. Content Highlights:Tahamarassery pass broaden progress
from mathrubhumi.latestnews.rssfeed http://bit.ly/2YyjpL7
via
IFTTT
No comments:
Post a Comment