തിരുവനന്തപുരം: പാർട്ടി പിടിക്കാനുള്ള ശ്രമം കേരള കോൺഗ്രസ് എമ്മിനെ പിടിച്ചുകുലുക്കുന്നു. കെ.എം. മാണിയെ അനുസ്മരിക്കാനായി യോഗം സംഘടിപ്പിച്ചതിനെക്കുറിച്ചുപോലും തർക്കം രൂക്ഷമാണ്. പി.ജെ. ജോസഫിനെ ചെയർമാൻസ്ഥാനത്തേക്ക് കൊണ്ടുവരാൻ, മുമ്പ് മാണി ഗ്രൂപ്പിലുണ്ടായിരുന്ന ഒരു വിഭാഗംകൂടി ശ്രമിക്കുന്നുവെന്ന സംശയമാണ് ജോസ് കെ. മാണിക്കും കൂട്ടർക്കും. ഇതു തടയാനാണ് തിരുവനന്തപുരത്തുചേർന്ന അനുസ്മരണയോഗത്തിൽ ചെയർമാനെ തിരഞ്ഞെടുക്കരുതെന്ന കോടതിയുത്തരവ് മാണിഗ്രൂപ്പ് സമ്പാദിച്ചത്. മാണി അനുസ്മരണം അദ്ദേഹത്തിന്റെ 41-ാം ചരമദിനത്തിനുശേഷം കോട്ടയത്ത് ചേരാനായിരുന്നു ജോസ് കെ. മാണിയുടെയും മറ്റും താത്പര്യം. ഇത് അട്ടിമറിച്ച് തിരുവനന്തപുരത്ത് തിരക്കിട്ട് യോഗം വിളിച്ചുചേർത്തതിൽ അവർക്ക് അതൃപ്തിയുണ്ട്. മാണിഗ്രൂപ്പിലെ ചിലരുമായി ചേർന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കളാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്ന് അവർ സംശയിക്കുന്നു. പാർട്ടി ചെയർമാൻസ്ഥാനം, നിയമസഭാകക്ഷി നേതൃസ്ഥാനം എന്നിവ വിട്ടുനൽകാൻ മാണിഗ്രൂപ്പിന് താത്പര്യമില്ല. ജോസ് കെ. മാണി ചെയർമാനും സി. എഫ്. തോമസ് നിയമസഭാകക്ഷി നേതാവുമാകട്ടെയെന്നാണ് മാണിഗ്രൂപ്പിന്റെ താത്പര്യം. എന്നാൽ, വർക്കിങ് ചെയർമാനായ പി.ജെ. ജോസഫ് ചെയർമാനാകണമെന്ന് മറുഭാഗം വാദിക്കുന്നു. ഇതിനിടെ സി.എഫ്. തോമസ് ചെയർമാനും ജോസ് കെ. മാണി വർക്കിങ് ചെയർമാനും പി.ജെ. ജോസഫ് നിയമസഭാകക്ഷി നേതാവുമെന്ന ഒത്തുതീർപ്പ് ഫോർമുല ഉയർന്നുവന്നു. ഇതിനോട് ഇരുഭാഗവും മുഖംതിരിച്ചു. ചെയർമാൻസ്ഥാനംവിട്ടൊരു കളിക്ക് ഇരുഭാഗത്തിനും താത്പര്യമില്ല. ഭാരവാഹികളെ തിരഞ്ഞെടുക്കരുതെന്ന് കോടതി മാണിയെ അനുസ്മരിക്കാൻ ചേരുന്ന സമ്മേളനത്തിൽ പാർട്ടി ചെയർമാനടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കരുതെന്ന ജില്ലാ കോടതിയുടെ നിർദേശം മാണിവിഭാഗം ഹാജരാക്കി. കൊല്ലം ജില്ലാ സെക്രട്ടറി മനോജാണ് ഹർജിക്കാരൻ.അനുസ്മരണയോഗമാണെങ്കിലും ജോസഫിനെ ഭാവിനായകനായി യോഗത്തിൽ പ്രഖ്യാപിക്കുമെന്ന സംശയത്തിലാണ് മാണിവിഭാഗം കോടതിയെ സമീപിച്ചത്. content highlights:Kerala Congress M, PJ Joseph, Josw K Mani
from mathrubhumi.latestnews.rssfeed http://bit.ly/2JGIlMk
via
IFTTT
No comments:
Post a Comment