ഇയര്‍ഫോണ്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങി സ്ത്രീയുടെ തലയറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

ഇയര്‍ഫോണ്‍ ലിഫ്റ്റിനിടയില്‍ കുടുങ്ങി സ്ത്രീയുടെ തലയറ്റു

വഡോദര: ഇയർഫോൺ ലിഫ്റ്റിനുള്ളിൽ കുടുങ്ങി 48-കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയിൽ പ്ലാസ്റ്റിക് നിർമാണ ഫാക്ടറിയിലാണ് സംഭവം. ഗുജറാത്ത് സ്വദേശിനിയായ ഫാക്ടറി തൊഴിലാളി സുശീല വിശ്വകർമ്മയെന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ട് മണിയോടെ ഫാക്ടറിയിലെ താഴത്തെ നിലയിൽ നിന്ന് മുകളിലേക്ക് ലിഫ്റ്റ് വഴി പോകുകയായിരുന്നു സുശീല. മൂന്നാംനിലയിലെത്തിയപ്പോൾ ലിഫ്റ്റിന്റെ ഗ്രില്ലിനിടയിൽ ഇവരുടെ ഇയർഫോൺ കുടുങ്ങി. ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇയർഫോണിന്റെ വള്ളി കഴുത്തിൽ കുരുങ്ങി വൈകാതെ ഇവരുടെ തല കഴുത്തിൽ നിന്ന് അറ്റുപോകുകയായിരുന്നു. ഇവർ ഫോണിൽ പാട്ട് കേട്ട് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇവരുടെ മൃതദേഹം കുടുംബത്തിന് വിട്ട് നൽകി. Content Highlights:Gujarat: Cops recover woman's severed head with earphones on; lead wires caught in open-top factory lift grill


from mathrubhumi.latestnews.rssfeed http://bit.ly/2X88BmC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages