സോഷ്യല്‍മീഡിയയില്‍ തരംഗമായി ജെസിബി കി ഖുദായി! കാരണം തൊഴിലില്ലായ്മയോ, അന്തംവിട്ട് കമ്പനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

സോഷ്യല്‍മീഡിയയില്‍ തരംഗമായി ജെസിബി കി ഖുദായി! കാരണം തൊഴിലില്ലായ്മയോ, അന്തംവിട്ട് കമ്പനി

ന്യൂഡൽഹി: കഴിഞ്ഞകുറച്ചുദിവസങ്ങളിലായി ജെസിബിയാണ് സോഷ്യൽമീഡിയയിലെ താരം. ജെസിബി മണ്ണുകോരുന്നതും വാഹനങ്ങൾ നീക്കുന്നതും മരങ്ങൾ പിഴുതെറിയുന്നതുമെല്ലാം വളരെ കൗതുകത്തോടെയാണ് പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. മാത്രമല്ല, ജെസിബി ഹാഷ്ടടാഗും ട്രോളുകളും മണിക്കൂറുകൾക്കകം ട്രെൻഡിങായി മാറുകയും ചെയ്തു. മലയാളികൾക്കിടയിൽ ജെസിബി ട്രോളുകൾ അത്രയധികം പ്രചാരം നേടിയിട്ടില്ലെങ്കിലും സംഭവത്തിൽ സാക്ഷാൽ ജെസിബി കമ്പനി വരെ ഇന്ത്യക്കാരോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. എങ്ങനെ വൈറലായി... ദിവസങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ട ഒരു ട്വീറ്റാണ് ജെസിബിക്ക് ഇത്രയേറെ പ്രശസ്തി നേടിക്കൊടുത്തത്. ജെസിബി മണ്ണുകോരുന്ന നാല് മില്യൺ വ്യൂസ് നേടിയ ഒരു വീഡിയോ ആയിരുന്നു ആ ട്വീറ്റിലുണ്ടായിരുന്നത്. ഇന്ത്യയിലെ പലരും തൊഴിലില്ലായ്മ അനുഭവിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ വീഡിയോ ഇത്രയധികം മണിക്കൂറുകൾ കാണാൻ സമയം ചെലവഴിച്ചതിന് പിന്നിലെ കാരണമെന്നായിരുന്നു വീഡിയോക്കൊപ്പമുണ്ടായിരുന്ന കുറിപ്പ്. എന്തായാലും ഈ ട്വീറ്റ് നിമിഷങ്ങൾക്കകം തന്നെ ട്വിറ്ററിർ വൈറലായി. ഒപ്പം #JCBkiKhudaai എന്ന ഹാഷ്ടാഗും. Kid - watch cartoon Men - watch Netflix , Hotstar Legend - #JCBkiKhudaai pic.twitter.com/4cBIaIxIZ7 — DHRITIMAN 🇮🇳 (@Dhritimansarma8) May 28, 2019 പിന്നീടങ്ങോട്ട് ജെസിബിയുടെ വിവിധ വീഡിയോകളും ചിത്രങ്ങളും കൊണ്ട് ട്വിറ്ററും ഫെയ്സ്ബുക്കും നിറഞ്ഞു. മാത്രമല്ല, പല പ്രമുഖരെ ഉൾക്കൊള്ളിച്ച് ട്രോളുകളും പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ജെസിബിയായിരിക്കും മുഖ്യാതിഥിയായി എത്തുകയെന്നാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ സംസാരം. Who should be the Chief Guest for Modis oath taking ceremony..? RT --> World Superpowers Like ---> Only Road Superpower#JCBkiKhudaai pic.twitter.com/Bj6mBLS7jn — Mohit (@JIILCK85) May 29, 2019 നന്ദി പറഞ്ഞ് ജെസിബി... എന്തായാലും ജെസിബി ഹാഷ്ടാഗും ട്രോളുകളും ഇന്ത്യയിൽ വൈറലായതോടെ അന്തംവിട്ടത് ജെസിബി കമ്പനിയാണ്. നിർമാണപ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളും നിർമിക്കുന്ന കമ്പനി എന്തായാലും ഇന്ത്യയിലെ ആരാധകരെ വിഷമിപ്പിച്ചില്ല. ഇന്ത്യയിലെ എല്ലാ ആരാധകരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയുണ്ടെന്നായിരുന്നു ജെസിബിയുടെ പ്രതികരണം. Content Highlights:JCBkiKhudaai Memes trending in social media, jcb trolls, jcb india,


from mathrubhumi.latestnews.rssfeed http://bit.ly/2EC0B5Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages