കേരള കോണ്‍ഗ്രസില്‍ 'കത്ത് യുദ്ധം'! ജോസഫിനെതിരേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് മാണിവിഭാഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

കേരള കോണ്‍ഗ്രസില്‍ 'കത്ത് യുദ്ധം'! ജോസഫിനെതിരേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് മാണിവിഭാഗം

തിരുവനന്തപുരം:ജോയ് ഏബ്രഹാമിന്റെ കത്തിന് പിന്നാലെ പി.ജെ. ജോസഫിനെ കേരള കോൺഗ്രസ്(എം) ചെയർമാനായി തിരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ച് മാണിവിഭാഗവും തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. മാണിവിഭാഗം നേതാവ് ബി. മനോജാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പുതിയ കത്ത് നൽകിയത്. നേരത്തെ പാർട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാം നൽകിയ കത്തിൽ പറയുന്നകാര്യങ്ങൾ പൂർണമായും തെറ്റാണെന്ന് കാണിച്ചാണ് ബി. മനോജ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ചേർന്നിട്ടില്ലെന്നും ചെയർമാനെ തിരഞ്ഞെടുത്തിട്ടില്ലെന്നുമാണ് ബി. മനോജിന്റെ കത്തിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ജോയ് എബ്രഹാമിന്റെ കത്ത് പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാണിവിഭാഗം നേതാവായ ബി. മനോജ് ജോസ് കെ. മാണിയുടെ ഉൾപ്പെടെ അറിവോടെയാണ് പുതിയ കത്ത് നൽകിയതെന്നാണ് സൂചന. നേരത്തെ മാണി അനുസ്മരണ ചടങ്ങിനിടെ പി.ജെ. ജോസഫ് ചെയർമാൻ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെയും മനോജ് കോടതിയെ സമീപിച്ചിരുന്നു. പി.ജെ. ജോസഫ് കേരള കോൺഗ്രസ് ചെയർമാനാണെന്ന് കാണിച്ചാണ് പാർട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാം നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്. എന്നാൽ കത്ത് നൽകിയ സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തി. ജോയ് എബ്രഹാം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത് പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം. Content Highlights:kerala congress (m) mani fraction leader sends letter to election commission against pj joseph


from mathrubhumi.latestnews.rssfeed http://bit.ly/2wq6u1J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages