സൂറത്ത്: ലൗകിക സുഖങ്ങൾ ഉപേക്ഷിച്ച് സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിലാണ് ഖുഷി എന്ന പന്ത്രണ്ട് വയസുകാരി. ജൈന സന്യാസിയാവാനുള്ള ദീക്ഷ ഖുഷി ബുധനാഴ്ച സ്വീകരിച്ചു. ഖുഷിയുടെ ഈ തീരുമാനത്തെ സന്തോഷപൂർവമാണ് കുടുംബാംഗങ്ങൾ സ്വീകരിച്ചത്. Image tweeted by@ANI ഈ ലോകത്ത് നാം അനുഭവിക്കുന്ന സുഖങ്ങളെല്ലാം താൽക്കാലികമാണെന്നും മോക്ഷപ്രാപ്തിക്കുള്ള ഏക മാർഗം ലളിത ജീവിതം നയിക്കുന്നതാണെന്നും ഖുഷി പറയുന്നു.കുടുംബത്തിൽ നിന്ന് നാലുപേർ സന്യാസജീവിതം സ്വീകരിച്ചിട്ടുണ്ടെന്നും എട്ടാമത്തെ വയസിലാണ് ലൗകിക സുഖങ്ങൾ വെടിയേണ്ടതെന്നും തന്റെ കാര്യത്തിൽ അത് വൈകിയെന്നും ഖുഷി കൂട്ടിച്ചേർത്തു. 2018 നവംബറിൽ 97 ശതമാനം മാർക്ക് നേടിയാണ് ഖുഷി ആറാം ക്ലാസ് പരീക്ഷ പാസായത്. ചെറുപ്രായത്തിൽ തന്നെ മകൾക്ക് ഇങ്ങനെയൊരു തോന്നലുണ്ടായതിൽ അതീവ സന്തോഷമുണ്ടെന്ന് ഖുഷിയുടെ പിതാവ് വിനീത് ഷാ പറഞ്ഞു. ലക്ഷക്കണക്കിനാളുകൾക്ക് വെളിച്ചം പകരാൻ ഖുഷിയ്ക്ക് കഴിയുന്നതിൽ അഭിമാനമുണ്ടെന്നും സർക്കാരുദ്യോഗസ്ഥനായ വിനീത് ഷാ കൂട്ടിച്ചേർത്തു. ഖുഷി ഒരു ഡോക്ടറായി തീരണമെന്നാണ് തങ്ങൾ ആഗ്രഹിച്ചിരുന്നതെന്നും എന്നാലിപ്പോൾ അവളുടെ ആഗ്രഹം നടത്തിക്കൊടുക്കുന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Surat Girl, 12, To Become Jain Monk, Khushi
from mathrubhumi.latestnews.rssfeed http://bit.ly/2JJWAko
via
IFTTT
No comments:
Post a Comment