വന്‍കുടലില്‍ മുഴ: തുടര്‍ചികിത്സയ്ക്ക് വിദേശയാത്രയ്ക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

വന്‍കുടലില്‍ മുഴ: തുടര്‍ചികിത്സയ്ക്ക് വിദേശയാത്രയ്ക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര

ന്യൂഡൽഹി: വൻകുടലിൽ മുഴയുള്ളതായി കണ്ടെത്തിയതിനാൽ തുടർചികിത്സയ്ക്ക് വിദേശത്തേക്ക് പോകാൻ അനുമതി തേടി റോബർട്ട് വദ്രയുടെ അപേക്ഷ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആരോപണം നേരിടുന്ന വദ്ര കോടതിയിൽ സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിലാണ് തന്റെ രോഗാവസ്ഥ വ്യക്തമാക്കിയത്. വൻകുടലിൽ മുഴയുണ്ടെന്നും വിദഗ്ദ ചികിത്സക്കായി ലണ്ടനിൽ പോകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് വദ്ര കോടതിയിൽ അപേക്ഷ നൽകിയത്. കേസിന്റെ ഭാഗമായി പിടിച്ചുവച്ച പാസ്പോർട്ട് വിട്ടുകിട്ടണമെന്നും എന്നാലേ ചികിത്സയ്ക്കായി ലണ്ടനിൽ പോകാനാകൂവെന്നുമാണ് വദ്രയുടെ അപേക്ഷയിൽ പറയുന്നത്. വദ്രയുടെ അപേക്ഷയിൽ ഡൽഹി കോടതി ജൂൺ മൂന്നിന് തീരുമാനമെടുക്കും. ഡൽഹി ഗംഗാറാം ആശുപത്രിയിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ് വദ്രയുടെ അഭിഭാഷകൻ ബുധനാഴ്ച കോടതിയിൽ സമർപ്പിച്ചത്. ചികിത്സയ്ക്കായി വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്നും ഇത് അന്വേഷണത്തിൽനിന്നുള്ള ഒളിച്ചോട്ടമല്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, വദ്രയുടെ അപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. മെയ് 13-ന് നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റാണ് വദ്രയുടെ അഭിഭാഷകൻ ഹാജരാക്കിയതെന്നും ഇത്രയും ഗുരുതരമായ രോഗമാണെങ്കിൽ എന്തുകൊണ്ട് നേരത്തെ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെന്നും പ്രോസിക്യൂഷൻ ചോദിച്ചു. Content Highlights:Robert Vadra tells court he has tumour in intestine, needs to fly to London


from mathrubhumi.latestnews.rssfeed http://bit.ly/2YSxNxV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages