അവരുടെ ഉത്പന്നം മോദിയായിരുന്നു, അത് നന്നായി അവര്‍ മാര്‍ക്കറ്റ് ചെയ്തു- ശശി തരൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

അവരുടെ ഉത്പന്നം മോദിയായിരുന്നു, അത് നന്നായി അവര്‍ മാര്‍ക്കറ്റ് ചെയ്തു- ശശി തരൂര്‍

ന്യൂഡൽഹി: ദേശീയതലത്തിൽ ബിജെപിക്ക് പകരമായുള്ള ഏക രാഷ്ട്രീയ ബദലെന്ന നിലയിൽ കോൺഗ്രസ്സിന് ചരമകുറിപ്പെഴുതുന്നത് അകാലത്തിലുള്ള ചിന്തയാണെന്ന്ശശിതരൂർ എംപി. നോട്ടസാധുവാക്കലും 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നായിരുന്നു ഞങ്ങൾ കരുതിയത്. എന്നാൽ ഇത്തവണ വോട്ടർമാർ അത് പരിഗണിച്ചല്ല വോട്ട് ചെയ്തത്. അതേ കുറിച്ച്കോൺഗ്രസ്സ് പഠിക്കേണ്ടതുണ്ടെന്നും തരൂർ പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ പ്രതികരണം. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ "പാർട്ടിയുടെ നയരേഖ നേരത്തെ പ്രഖ്യാപിക്കുകയും ന്യായ് പദ്ധതിയെ കുറിച്ച് കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുമായിരുന്നെങ്കിൽ കൂടുതൽ ഗുണം ചെയ്തേനെ. പഞ്ചാബും കേരളവും കാണിച്ചു തന്നത് പാർട്ടി ജീവനോടെ സജീവമായി ഉണ്ടെന്ന് തന്നെയാണ്.രാജ്യത്തിന്റെ ആത്മാവും ഹൃദയവും പ്രകാശിപ്പിക്കുന്ന ബഹുസ്വരതയെയാണ് ഞങ്ങൾ പ്രതിനിധീകരിക്കുന്നത്. രാഹുൽ ഗാന്ധിപാർട്ടിയുടെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തിട്ടുണ്ടങ്കിലും തോൽവിയിൽ ഞങ്ങളും കൂടി ഉത്തരവാദികളാണ്. പാർട്ടിയുടെ പുനരുജ്ജീവനത്തിൽ ഞങ്ങൾക്കെല്ലാം ഉത്തരവാദിത്വമുണ്ട്. ബിജെപിയുടെ വിജയത്തെ സഹായിച്ചത് മോദി എന്ന അവരുടെ ഉത്പന്നത്തെ അവർ നേരത്തെ തീരുമാനിച്ചതും ആ ഉത്പന്നത്തെ വെച്ച് മാർക്കറ്റ് ചെയ്തതുമാണ്",തരൂർ പറയുന്നു. "സാമൂഹിക മാധ്യമ പോരാളികളെയും "മുഖ്യധാരാ" മാധ്യമങ്ങളെയും ഉപയോഗിച്ച്അവർ ഒരു അസാധാരണ രാഷ്ട്രീയ ബിംബമുണ്ടാക്കി. എന്നിട്ട് 24/7 മണിക്കൂറും അവർ സജ്ജമാക്കിയകാമറകൾ അയാളെ ഒപ്പിക്കൊണ്ടേയിരുന്നു. മാത്രമല്ല അവരുടെ പല പദ്ധതികൾക്കും അവർക്ക് വലിയ പ്രചാരണം നൽകാൻ കഴിഞ്ഞു. എന്നാൽ ആ പദ്ധതികളിലെ പോരായ്മകൾ അത് നടപ്പിലാക്കിയതിലെ പാളിച്ചകൾ എന്നിവകുറച്ചു കൂടി നന്നായി ഞങ്ങൾക്ക്അവതരിപ്പിക്കാമായിരുന്നു എന്ന തോന്നുന്നു", കോൺഗ്രസ്സിനെ സ്വയം വിമർശിച്ചു കൊണ്ടും മോദി എന്ന ബിംബത്തിനും പിന്നിലെ മാർക്കറ്റിങ് തന്ത്രങ്ങളെ മുൻനിർത്തിയും തരൂർ പ്രതികരിച്ചു. "ദേശീയ സുരക്ഷയക്ക്വോട്ടർമാരുടെ മേൽ വൻ സ്വാധീനം ചെലുത്താൻ കഴിയുമായിരുന്നു എന്ന സത്യത്തെ ഞങ്ങൾനിസ്സാരമായി കണ്ടു. അത് വോട്ടർമാരുടെ മനസ്സിനെ സ്വാധീനിക്കുന്നതിനെയും കാര്യമായെടുത്തില്ല. ദക്ഷിണേന്ത്യയേക്കാൾ ഇത് ഉത്തരേന്ത്യയെ സ്വാധീനിച്ചു", തരൂർ കൂട്ടിച്ചേർത്തു. പാർലമന്ററി പാർട്ടി നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പാർട്ടി ഏൽപ്പിക്കുകയാണെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ശശിതരൂർ അറിയിച്ചു. ബംഗാളിനും ഒഡീഷയ്ക്കും ശേഷം ഇനി കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്ന ചോദ്യത്തിന് അതൊരിക്കലും സംഭവിക്കില്ലെന്ന്തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് തരൂർ പ്രതികരിച്ചത്. "വിദ്യാഭ്യാസമുള്ള വോട്ടർമാരുള്ള സംസ്ഥാനമെന്ന നിലയിൽ ബിജെപിയുടെ വർഗ്ഗീയ അജണ്ട ഇവിടെ വിലപ്പോവില്ല. മാത്രമല്ല മലയാളീ ധാർമ്മികത ഇന്ത്യൻ ധാർമ്മികതയിൽ ഏറ്റവും മൂല്യമേറിയതാണ്.മറ്റുള്ളവരെ സ്വീകരിക്കുന്ന, ഉൾക്കൊള്ളുന്ന, വിശ്വാലവീക്ഷണമുള്ള ജനതയാണ് മലയാളികൾ. എന്നാൽ ബിജെപിയുടെ ചിന്താ ധാര ഇതിൽ നിന്ന് വിഭിന്നമാണ്", തരൂർ പറഞ്ഞു content highlights:SashiTharoor says about congress defeat in Loksabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2Kdrtgy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages