ഇനി ഒരു രാത്രിയുടേയും പകലിന്റേയും ദൂരം മാത്രം; അവസാന പുഞ്ചിരി ആരുടേതായിരിക്കും? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

ഇനി ഒരു രാത്രിയുടേയും പകലിന്റേയും ദൂരം മാത്രം; അവസാന പുഞ്ചിരി ആരുടേതായിരിക്കും?

ലണ്ടൻ:ക്രിക്കറ്റ് ആരാധകർ ഇംഗ്ലണ്ടിലേക്ക് ചുരുങ്ങാൻ ഇനി ഒരു രാത്രിയുടേയും പകലിന്റേയും ദൂരം മാത്രം. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 10 ടീമുകൾലോകകിരീടത്തിനായുള്ളഅങ്കത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഉദ്ഘാടന മത്സരം ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. തുടർന്ന് ഒന്നര മാസത്തെ മത്സരങ്ങൾക്കൊടുവിൽ ജൂലൈ 14-ന് ലോർഡ്സ് ഫൈനലിന് വേദിയാകും. സ്വന്തം നാട്ടിൽ അല്ലെങ്കിൽ പിന്നീട് എവിടെ കിരീടം നേടാനാണ് എന്ന ചിന്തയുമായാകും ആദ്യ ലോകകിരീടത്തിനായി ഇംഗ്ലണ്ട് ഇറങ്ങുക. ആറാം കിരീടവുമായി ആധിപത്യം ഉറപ്പിക്കാൻ ഓസ്ട്രേലിയ മറുവശത്തുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ലോകകപ്പിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പ്രതീക്ഷിക്കുന്നില്ല. എപ്പോഴും കൂട്ടിനുള്ള ദൗർഭാഗ്യങ്ങൾ ഇത്തവണ ഇല്ലാതാക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം. 2015-ലെ തോൽവിക്ക് പകരംവീട്ടാൻ ന്യൂസിലാൻഡിന്റെ പടയൊരുക്കം. ബംഗ്ലാദേശും പാകിസ്താനും അവരുടെ സാന്നിധ്യം അറിയിക്കുന്നു. ഒപ്പം കറുത്ത കുതിരകളാകാൻ അഫ്ഗാനിസ്താനും പ്രതാപകാലം വീണ്ടെടുക്കാൻ വിൻഡീസും കച്ചമുറുക്കുന്നു. പ്രവചനം അസാധ്യമായ ഇംഗ്ലീഷ് കാലാവസ്ഥയിൽ ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ആദ്യറൗണ്ടിൽ ഒരോ ടീമിനും ഒമ്പത്കളികളാണുള്ളത്. അതിൽ ആദ്യ നാല് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. ലോർഡ്സിലെ ഫൈനലടക്കം 48 കളികളാണ് ആകെ ടൂർണമെന്റിലുള്ളത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തോടെയാണ് ലോകകപ്പിൽ ഇന്ത്യയുടെ യാത്രയ്ക്ക് തുടക്കമാകുക. ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ജൂൺ പതിനാറിനാണ്. Content Highlights: World Cup Cricket 2019 10 Teams 48 Matches


from mathrubhumi.latestnews.rssfeed http://bit.ly/2HJVeUx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages