തിരുവനന്തപുരം: സ്കൂൾ തുറക്കുന്നത് ജൂൺ മൂന്നിൽ നിന്നും ആറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നൽകി. മധ്യവേനലവധി കഴിഞ്ഞ് ജൂൺ മൂന്നിന് സ്കൂൾ തുറക്കുവാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ജൂൺ നാലിനോ, അഞ്ചിനോ ചെറിയ പെരുന്നാൾ ആകുവാൻ സാധ്യതയുള്ളതിനാൽ സ്കൂൾ ജൂൺ 6-ന് തുറക്കുന്നതായിരിക്കും ഉചിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് നേതാക്കളായ ഡോ.എം.കെ.മുനീർ, പി.ജെ.ജോസഫ്, അനൂപ് ജേക്കബ് എന്നിവർ ചേർന്ന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. Content Highlights:eid ul fitr-Opposition-kerla school
from mathrubhumi.latestnews.rssfeed http://bit.ly/2HI8M2I
via
IFTTT
No comments:
Post a Comment