ന്യൂഡൽഹി: ഒരു എംഎൽഎ അടക്കംതൃണമൂൽ കോൺഗ്രസിന്റെ നാല് നേതാക്കൾ കൂടി ഇന്ന് ബിജെപിയിൽ ചേർന്നു. ലബ്പുർ എംഎൽഎമുനീറുൽ ഇസ്ലാമിന്റെ നേതൃത്വത്തിലാണ് നേതാക്കൾ ബിജെപിയിൽ ചേർന്നത്. ലബ്പുരിലെ തൃണമൂലിന്റെ യുവജന നേതാവ് ഗദാദർ ഹസ്ര, മുഹമ്മദ് ആസിഫ് ഇഖ്ബാൽ, നിമയ് ദാസ് എന്നിവരാണ് മറ്റു നേതാക്കൾ. ഡൽഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് മുകുൾ റോയി, ബംഗാളിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയ്വർഗിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ ബിജെപി പ്രവേശനം. ചൊവ്വാഴ്ച രണ്ട് തൃണമൂൽ കോൺഗ്രസ് എം.എൽ.എ.മാരും ഒരു സി.പി.എം. എം.എൽ.എ.യും മൂന്ന് നഗരസഭകളിലെ 63 കൗൺസിലർമാരും ബി.ജെ.പി.യിൽ ചേർന്നിരുന്നു. Content Highlights:Trinamool Congress MLA Manirul Islam joins Bharatiya Janata Party
from mathrubhumi.latestnews.rssfeed http://bit.ly/2XfTU14
via
IFTTT
No comments:
Post a Comment