കോട്ടയം: ചെയർമാൻ പദവിയെ ചൊല്ലിയുള്ള കേരളാ കോൺഗ്രസിലെ തർക്കത്തിൽ നിലപാട് കടുപ്പിച്ച് മാണി വിഭാഗം. ചെയർമാനെ സംസ്ഥാനകമ്മറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി ആവർത്തിച്ചു. അതേസമയം പ്രധാന ഭാരവാഹികളുടെ ഒഴിവു നികത്താൻ സംസ്ഥാന കമ്മറ്റി ചേരണമെന്നില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ചെയർമാൻ സ്ഥാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇതാദ്യമായാണ് ജോസ് കെ മാണിയുടെ പ്രതികരണം വരുന്നത്. ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ തുടങ്ങിയ പ്രധാന സ്ഥാനങ്ങളിൽ ഒഴിവു വരുമ്പോൾ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ സംസ്ഥാന കമ്മറ്റി ചേരണ്ടതില്ലെന്ന ജോസഫ് വിഭാഗത്തിന്റെ നിലപാട് ജോസ് കെ മാണി തള്ളി. ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സംസ്ഥാന കമ്മറ്റിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ലെന്നും കൂട്ടിച്ചേർത്തു. സംസ്ഥാന കമ്മറ്റിയിൽ ജോസ് കെ മാണിയെ അനുകൂലിക്കുന്നവർക്കാണ മേൽക്കൈ. അതുകൊണ്ടു തന്നെ ഭൂരിപക്ഷ പിന്തുണയോടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാണ് മാണി വിഭാഗത്തിന്റെ തീരുമാനം. എന്നാൽ ജോസ് കെ മാണിയെ ചെയർമാനാക്കുന്നതിനോട് ജോസഫ് വിഭാഗം അനുകൂല നിലപാട് സ്വീകരിച്ചേക്കില്ല. content highlights:no conflict regarding chairmanship in party says jose k mani
from mathrubhumi.latestnews.rssfeed http://bit.ly/2VJyw7G
via
IFTTT
No comments:
Post a Comment