ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉണ്ടായ അഭിപ്രായ ഭിന്നതയില്‍ പ്രതികരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നംഗ സമിതിയില്‍ അംഗമായ അശോക് ലവാസയുടെ എതിരാഭിപ്രായത്തിനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ മറുപടി നല്‍കിയിരിക്കുന്നത്.
കമ്മീഷനിലെ എല്ലാ അംഗങ്ങള്‍ക്കും ഒരേ അഭിപ്രായമുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. ഭിന്നാഭിപ്രായങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ചട്ടപ്രകാരമുള്ള തീരുമാനങ്ങള്‍ അന്തിമമാണ്. എന്നാല്‍ നിലവിലെ വിവാദങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതുമാണെന്നും സുനില്‍ അറോറ പറഞ്ഞു. കമ്മീഷനിലെ അംഗങ്ങള്‍ തമ്മിലൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇത്തരം വിഷയങ്ങള്‍ പൊതു ചര്‍ച്ചയിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ സുഗമമായി മുന്നോട്ട് പോകുകയും അത് അവസാന ഘട്ടത്തിലേക്ക് കടക്കുകയും ചെയ്ത സാഹചര്യത്തില്‍ നിശബ്ദത തന്നെയാണ് നല്ലതെന്നും അങ്ങനെയെങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാനാകുമെന്നും സുനില്‍ അറോറ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങള്‍ ഈ മാസം 14 ന് ചേര്‍ന്ന യോഗത്തില്‍ ചില സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും ആ ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന വിലയിരുത്തല്‍ ഉണ്ടായെന്നും അറോറ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തെരഞ്ഞെടുപ്പ് കമ്മീഷനിലും ഭിന്നതയും പൊട്ടിത്തെറിയും വിയോജിപ്പും മറനീക്കി പുറത്തുവന്നത്. പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്ന കമ്മറ്റിയില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷണന്‍ അംഗം അശോക് ലവോസ വിട്ടു നിന്നു. മോഡിക്കും അമിത്ഷായ്ക്കും കഌന്‍ ചിറ്റ് നല്‍കുന്ന നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം അന്തിമ ഉത്തരവില്‍ ഉള്‍പ്പെടുത്താതെ യോഗത്തില്‍ പങ്കെടുക്കില്ല എന്ന നിലപാടിലാണ് ലവോസ. പെരുമാറ്റച്ചട്ട ലംഘനം പരാതികള്‍ പരിഗണിക്കുന്ന മൂന്നംഗ സമിതിയില്‍ അംഗമാണ് ലവോസ. സുനില്‍ അറോറയും സുശീല്‍ചന്ദ്രയുമാണ് സമിതിയിലെ മറ്റംഗങ്ങള്‍.
ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറു തവണയോളമാണ് നരേന്ദ്രമോഡിക്കും അമിത്ഷായ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഌന്‍ചിറ്റ് നല്‍കിയത്. മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്കുന്നതില്‍ ലവാസയ്ക്ക് വിയോജിപ്പ് ഉണ്ടായിരുന്നു.
വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവില്‍ അത് ഉണ്ടായിരുന്നില്ലെന്നും ലവാസ പറഞ്ഞു. സമിതിയില്‍ ന്യൂനപക്ഷത്തിന്റെ തീരുമാനങ്ങള്‍ രേഖപ്പെടുത്താതെ പോകുന്നു എന്നാണ് ലവാസയുടെ ആരോപണം ഇക്കാര്യത്തില്‍ തീരുമാനം വരാതെ യോഗത്തില്‍ പങ്കെടുക്കുന്നത് നിര്‍ത്ഥകമാണെന്ന് ലാവോസയുടെ മെയ് നാലിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പ്രധാനമായ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമര്‍ശത്തിലും പുല്‍വാമയ്ക്ക് തിരിച്ചടി നല്‍കിയവര്‍ക്ക് വോട്ട് നല്‍കണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്.
കത്തിന്റെ പശ്ചാത്തലത്തില്‍ അറോറ ലവാസയുമായി കൂടിക്കാഴ്ച നടത്തുകയു ചെയ്തു. പാകിസ്താന്‍ പിടികൂടിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെക്കുറിച്ച് ഏപ്രില്‍ 21 ന് ഗുജറാത്തില്‍ നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ചതിന് മെയ് 4 നായിരുന്നു മോഡിക്ക്് ആദ്യം കഌന്‍ ചിറ്റ് നല്‍കിയത്. പിന്നീട് പല തവണയായി നടത്തിയ പ്രസ്താവനകള്‍ക്കും അംഗീകാരം നല്‍കി.
from mangalam.com http://bit.ly/2WePqu0
via IFTTT
No comments:
Post a Comment