പ്രജ്ഞയെപ്പോലെയുള്ളവര്‍ കൊല്ലുന്നത് ഇന്ത്യയുടെ ആത്മാവിനെ - കൈലാഷ് സത്യാര്‍ഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

പ്രജ്ഞയെപ്പോലെയുള്ളവര്‍ കൊല്ലുന്നത് ഇന്ത്യയുടെ ആത്മാവിനെ - കൈലാഷ് സത്യാര്‍ഥി

ന്യൂഡൽഹി: പ്രജ്ഞ സിങ് ഠാക്കൂറിനെപ്പോലെയുള്ളവർ കൊലചെയ്യുന്നത് ഇന്ത്യയുടെ ആത്മാവിനെയാണെന്ന് നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി. അവരെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ബിജെപി തയ്യാറാകണമെന്നും സത്യാർഥി ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെ ദേശസ്നേഹിയായിരുന്നുവെന്നപ്രജ്ഞയുടെ പരാമർശത്തോട് പ്രതികരിക്കവെയാണ് സത്യാർഥി ഇക്കാര്യം പറഞ്ഞത്. മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയുമാണ്പ്രജ്ഞ സിങ് ഠാക്കൂർ. മഹാത്മാഗാന്ധിയുടെ സ്ഥാനം രാഷ്ട്രീയത്തിനും അധികാരത്തിനും മുകളിലാണെന്നും സത്യാർഥി ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ ശരീരത്തെയാണ് ഗോഡ്സെ വധിച്ചത്. എന്നാൽ, പ്രജ്ഞയെ പോലെയുള്ളവർ ഇന്ത്യയുടെ ആത്മാവിനെയും അക്രമരാഹിത്യത്തെയും സമാധാനത്തെയും സഹിഷ്ണുതയേയുമാണ് കൊലപ്പെടുത്തുന്നത്. താത്കാലിക നേട്ടങ്ങൾ അവഗണിച്ച് പ്രജ്ഞ സിങ് ഠാക്കൂറിനെ ഉടൻ പുറത്താക്കാൻ ബിജെപി തയ്യാറാകണമെന്ന് സത്യാർഥിസത്യാർഥി ആവശ്യപ്പെട്ടു. പ്രജ്ഞ സിങ് ഠാക്കൂറിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സത്യാർഥിയുടെ വിമർശം. ഗോഡ്സെ ഒരു ദേശസ്നേഹി ആയിരുന്നുവെന്നും അങ്ങനെതന്നെ തുടരുമെന്നും ആയിരുന്നു പ്രജ്ഞ സിങ്ങിന്റെ പരാമർശം. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവർക്ക് ഈ തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി ലഭിക്കുമെന്നും പ്രജ്ഞ പറഞ്ഞിരുന്നു. ഇത്തരം പരാമർശം നടത്തിയ പ്രജ്ഞയോട് തനിക്ക് ഒരിക്കലും ക്ഷമിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. Content Highlights:Kailash Satyarthi, Pragya Singh Thakur, Nathuram Godse


from mathrubhumi.latestnews.rssfeed http://bit.ly/2w6EWi0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages