തിരുവനന്തപുരം: നിഖാബ് ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സി.പി.എം. നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെട്ടതാണ്. അതിൽ ആർക്കും ഇടപെടാനുള്ള അവകാശമില്ല. ന്യൂനപക്ഷ സമുദായങ്ങൾ എൽ.ഡി.എഫിനെ പൂർണ്ണമായും കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരത്തിൽ പ്രസ്താവനകൾ ഇറക്കിയിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. തോൽവി മുന്നിൽക്കണ്ട് സി.പി.എം. നേതാക്കളുടെ സമനില തെറ്റിയിരിക്കുന്നു. സംഘ്പരിവാർ ശക്തികളുടെ ഭാഷയിലാണ് സി.പി.എമ്മിലെ പല നേതാക്കളും ഇപ്പോൾ സംസാരിക്കുന്നതെന്നും സി.പി.എം. നേതാക്കൾ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുകയാണു വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Content Highlights:cpm leader mv jayarajansstatement about niqab and pardha, ramesh chennithala needs apology from cpm leaders
from mathrubhumi.latestnews.rssfeed http://bit.ly/2JLYgsM
via
IFTTT
No comments:
Post a Comment