ചോദ്യം മോദിയോട്, ഉത്തരം പറഞ്ഞത് അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

ചോദ്യം മോദിയോട്, ഉത്തരം പറഞ്ഞത് അമിത് ഷാ

: ഭരണത്തിലേറി അഞ്ചുവർഷം കഴിയാറാകവേ ആദ്യമായി പങ്കെടുത്ത പത്രസമ്മേളനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയില്ല. ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകരോട് പാർട്ടിയധ്യക്ഷൻ മറുപടി നൽകുമെന്നുപറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. അമിത് ഷായാണ് ചോദ്യങ്ങൾക്കു മറുപടിനൽകിയത്. വ്യാഴാഴ്ചത്തെ ബി.ജെ.പി.യുടെ ഔദ്യോഗിക അറിയിപ്പുപ്രകാരം പാർട്ടി ദേശീയാസ്ഥാനത്തെ ഹാളിൽ വെള്ളിയാഴ്ച വൈകീട്ട് 3.45-ന് അമിത് ഷായുടെ പത്രസമ്മേളനമാണ് നടക്കേണ്ടിയിരുന്നത്. ഷായ്ക്കൊപ്പം പ്രധാനമന്ത്രിയുമുണ്ടാകുമെന്ന് വെള്ളിയാഴ്ച രണ്ടുവരെ അറിയിപ്പുണ്ടായിരുന്നില്ല. പാർട്ടിയാസ്ഥാനത്ത് കൂടുതൽ സുരക്ഷാസംവിധാനങ്ങൾകണ്ട് മാധ്യമപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് നരേന്ദ്രമോദിയും പങ്കെടുക്കുന്നുവെന്നറിഞ്ഞത്. പാർട്ടി സംഘടനാ സെക്രട്ടറി രാം ലാൽ, ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, വക്താവ് അനിൽ ബലൂനി എന്നിവർ മൂന്നിനെത്തി തയ്യാറെടുപ്പ് വിലയിരുത്തി. തുടർന്ന് അമിത് ഷായ്ക്കൊപ്പം 4.20-ന് പ്രധാനമന്ത്രി വേദിയിലെത്തി. ഷായുടെ ആമുഖത്തിനുശേഷമാണ് മോദി സംസാരിച്ചത്. പാർട്ടിയാസ്ഥാനത്തെ പത്രസമ്മേളനവേദിയിൽ ആദ്യമായാണ് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ റാലിയിൽ പങ്കെടുത്തതിനുശേഷം നേരിട്ട് ഇവിടെയെത്തിയിരിക്കുകയാണെന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷമായിരുന്നു ചോദ്യോത്തരവേള. പ്രധാനമന്ത്രിയോട് ചോദ്യമുയർന്നപ്പോൾ, അധ്യക്ഷൻ മറുപടിപറയുമെന്ന് അദ്ദേഹം അറിയിച്ചു. “ഞങ്ങളുടേത് അച്ചടക്കമുള്ള പാർട്ടിയാണ്. പാർട്ടിയധ്യക്ഷനാണ് സംസാരിക്കുക. അധ്യക്ഷന്റെമുന്നിൽ മറ്റാരും സംസാരിക്കാറില്ല. ഞങ്ങൾ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകരാണ്. ചോദ്യങ്ങൾക്ക് അധ്യക്ഷൻ മറുപടിപറയും” -മോദി ചിരിയോടെ പ്രതികരിച്ചു. തുടർന്ന്, പ്രധാനമന്ത്രിയോടുള്ള ചോദ്യത്തിന് ഷാ മറുപടിനൽകി. പിന്നീട് ഷായോടായിരുന്നു ചോദ്യങ്ങൾ. അല്പംകഴിഞ്ഞ് വീണ്ടും പ്രധാനമന്ത്രിക്കുനേരെ ചോദ്യമുയർന്നു. ഉടൻ ഷായ്ക്കുനേരെ മോദി വിരൽചൂണ്ടി. ആ ചോദ്യത്തിനും ഷാ മറുപടിനൽകി. content highlights:questions asked to Modi unanswered, Amit shah replies to media


from mathrubhumi.latestnews.rssfeed http://bit.ly/2YBU1E6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages