എല്ലാ മതത്തിലും തീവ്രവാദികളുണ്ടെന്ന് കമൽഹാസൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

എല്ലാ മതത്തിലും തീവ്രവാദികളുണ്ടെന്ന് കമൽഹാസൻ

ചെന്നൈ: ഹിന്ദു തീവ്രവാദത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. ഹിന്ദു തീവ്രവാദത്തെക്കുറിച്ച് വർഷങ്ങളായി ചർച്ചനടക്കുന്നുണ്ട്. ആദ്യമായല്ല താൻ ഹിന്ദു തിവ്രവാദത്തെക്കുറിച്ച് സംസാരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ ചെന്നൈ മറീനയിൽ ഇക്കാര്യം പരാമർശിച്ചിരുന്നു. അന്ന് ആരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നില്ല. തനിക്കെതിരേ ആരോപിക്കാൻ മറ്റൊന്നും കിട്ടാതെവന്നതോടെയാണ് പുതിയ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. അരവാക്കുറിച്ചിയിൽനിന്ന് തിരിച്ചെത്തിയ കമൽ ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. അരവാക്കുറിച്ചിയിൽ തനിക്കുനേരെനടന്ന ആക്രമണം ആസൂത്രിതമാണെന്ന് കമൽ പറഞ്ഞു. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെന്നാണ് ചരിത്രം പറയുന്നതെന്നും മറ്റൊരു ചോദ്യത്തിന് കമൽ പ്രതികരിച്ചു. യാഥാർഥ ഹിന്ദുക്കളാരും തീവ്രവാദികളാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമന്ത്രി വലിയ ജ്ഞാനിയാണെന്നും അദ്ദേഹത്തിന് ചരിത്രം മറുപടിനൽകുമെന്നുമായിരുന്നു മറുപടി. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയെന്ന കമൽഹാസന്റെ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. മേയ് 23-ന് സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന ബി.ജെ.പി. ഇതര പാർട്ടികളുടെ യോഗത്തിലേക്ക് മക്കൾ നീതി മയ്യത്തിന് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും കമൽഹാസൻ അറിയിച്ചു. content highlights:All religions have extremists, says kamal haasan


from mathrubhumi.latestnews.rssfeed http://bit.ly/2VzAH8K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages