മരം മുറിക്കാതെ തന്നെ ശാന്തിവനത്തിൽ ടവർലൈൻ വലിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

മരം മുറിക്കാതെ തന്നെ ശാന്തിവനത്തിൽ ടവർലൈൻ വലിച്ചു

വരാപ്പുഴ: ശാന്തിവനത്തിലൂടെ വൈദ്യുതി ബോർഡിന്റെ 110 കെ.വി. ടവർലൈൻ വലിക്കുന്ന ജോലികൾ ആദ്യഘട്ടം പൂർത്തിയായി. ആദ്യം മുറിച്ചുമാറ്റിയതൊഴികെ മറ്റൊരു മരവും മുറിക്കാതെയാണിത്. 22 മീറ്ററിലേറെ ഉയരത്തിലാണ് ശാന്തിവനത്തിലൂടെ ലൈൻ പോകുന്നത്. ലൈൻ ചാർജ് ചെയ്യുന്നതിനു മുമ്പ് ചില്ലകൾ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. പ്രതിഷേധം ഉണ്ടാകുമെന്നതിനാലാണ് തത്കാലം മരത്തിൽ തൊടുന്നതിൽനിന്ന് പിന്തിരിഞ്ഞത്. ശാന്തിവനത്തിലൂടെ ടവർലൈൻ കടന്നുപോകുന്നതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശാന്തിവനത്തിന്റെ ഉടമ മീന മേനോൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലൈൻ വലിക്കുന്നത് തടയണമെന്ന മീന മേനോന്റെ ആവശ്യം കോടതി പരിഗണനയ്ക്കായി എടുത്തില്ല. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതിനായി 21-ലേക്ക് മാറ്റുകയാണുണ്ടായത്. എന്നാൽ, കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് മറ്റൊരു അഭിഭാഷകൻ വഴി അപ്പീൽ സമർപ്പിച്ചിരിക്കുകയാണിപ്പോൾ. ഇതിനിടെയാണ്, അതിവേഗത്തിൽ നിർമാണ ജോലികൾ നടത്തി വൈദ്യുതി ബോർഡ് ടവർലൈൻ വലിക്കുന്നതിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയിട്ടുള്ളത്. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് വരാപ്പുഴ: ലൈനിന്റെ ജോലികൾ നടക്കുന്നത് എൻജിനീയറിങ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. കോൺക്രീറ്റ് ഉറയ്ക്കുന്നതിനു മുമ്പായിത്തന്നെ ടവർ സ്ഥാപിച്ചതായും പറയപ്പെടുന്നു. 19.4 മീറ്റർ ഉയരത്തിലാണ് ടവർലൈൻ നിശ്ചയിച്ചിരുന്നത്. 48 മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് അറിയിച്ചിരുന്നത്. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. തുടർന്നാണ് ടവറിന്റെ ഉയരം, തീരുമാനിച്ചതിലും മൂന്നു മീറ്റർ കൂടി കൂട്ടാൻ നിശ്ചയിച്ചത്. ഉയരം വർധിപ്പിച്ചതനുസരിച്ച് ഫൗണ്ടേഷൻ ബലപ്പെടുത്തിയിട്ടില്ല എന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ഇത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്നും ഇതിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും ശാന്തിവനം സംരക്ഷണ സമരസമിതി ആവശ്യപ്പെട്ടു. ഐക്യദാർഢ്യവുമായി 'നേച്ചർ പ്ലസ് കേരള' വരാപ്പുഴ: ശാന്തിവനത്തിലൂടെ ടവർലൈൻ കൊണ്ടുപോകുന്നതിനുള്ള നീക്കത്തിൽനിന്ന് വൈദ്യുതി ബോർഡ് പിൻമാറണമെന്ന് 'നേച്ചർ പ്ലസ് കേരള'. സമരപ്പന്തലിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ കെ.വി. രാമാനുജൻ തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. സോമരാജൻ അധ്യക്ഷത വഹിച്ചു. എൽ. സുഗതൻ, എസ്. ദേവരാജൻ, ചന്ദ്രശേഖര പിള്ള, രേണു എസ്. കുമാർ, ജമാലുദ്ദീൻ, ദുലാരി, അനില, ടി.പി. ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. Content highlights:kseb built tower line across shanthivanam land without cutting down more trees


from mathrubhumi.latestnews.rssfeed http://bit.ly/2HnVok4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages