പരീക്ഷയില്‍ തോക്കാന്‍ കാരണം കാമുകി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാമുകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

പരീക്ഷയില്‍ തോക്കാന്‍ കാരണം കാമുകി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാമുകന്‍

കാമുകി കാരണം പരീക്ഷയില്‍ തോറ്റതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാമുകന്‍. ഔറംഗബാദിലാണ് വിചിത്രമായ സംഭവം. ഹോമിയോപതി ആദ്യ വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് 21 കാരനായ കാമുകന്‍. കാമുകി നിരന്തരം ശല്യപെടുത്തിയതാണ് തന്റെ പരാജയകാരണമെന്നും അതിന് പകരമായി പെണ്‍കുട്ടി ഫീസ് അടയ്ക്കണമെന്നുമായിരുന്നു കാമുകന്‍ പറയുന്നത്.

എന്നാല്‍ കാമുകന്റെ ആവശ്യം പെണ്‍കുട്ടി നിരസിക്കുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. പരീക്ഷയില്‍ തോറ്റത് മൂലം നാലുവര്‍ഷത്തെ കോഴ്സ് ആദ്യവര്‍ഷം തന്നെ കാമുകന് നിര്‍ത്തേണ്ട അവസ്ഥയാണ്. ഇതിനാലാണ് ആദ്യവര്‍ഷത്തെ ഫീസ് കാമുകി നല്‍കണമെന്ന വിചിത്ര ആവശ്യം ഇയാള്‍ ഉന്നയിച്ചത്. പെണ്‍കുട്ടി ബന്ധം അവസാനിപ്പിച്ചതോടെ ഭീഷണിയുമായി കാമുകന്‍ രംഗത്ത് എത്തി.

പ്രകോപിതനായ കാമുകന്‍ പെണ്‍കുട്ടിയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ മോശമായി പ്രചരിപ്പിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി വീട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ പരാതി പറഞ്ഞു. കാമുകനെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്.



from mangalam.com http://bit.ly/2W1AShA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages