നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വഴിത്തിരിവ്; ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വഴിത്തിരിവ്; ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ അമ്മയുടെയുടെയും മകളുടെയും മരണത്തില്‍ വഴിത്തിരിവ്. മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന തരത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

സ്ത്രീധനത്തിന്റെ പേരില്‍ ചന്ദ്രനും ബന്ധുക്കളും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ ചന്ദ്രന്‍, അമ്മ,
അമ്മയുടെ സഹോദരി എന്നിവരെ കസ്റ്റഡിയിലെടുത്തു.

ചന്ദ്രന്റെ ഭാര്യ ലേഖ(40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് ഇന്നലെ വീടിനുള്ളില്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വൈഷ്ണവി തത്ക്ഷണം മരിച്ചു. ലേഖ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.

എ​ന്റെയും മോളുവിന്റെയും മരണകാരണം ചന്ദ്രനും, കശിയും,കൃഷ്ണമ്മയുമാണെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മന്ത്രവാദം ഉള്‍പ്പെടെ ഈ വീട്ടില്‍ നടത്തിയിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.



from mangalam.com http://bit.ly/2LKv1Jr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages