'സ്ത്രീകള്‍ പോലും വെറുതെയിരുന്നില്ല, രാത്രി വൈകിയും അശ്ലീല സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു'; സൈബര്‍ ആക്രമണത്തില്‍ പൊറുതിമുട്ടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധിക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

'സ്ത്രീകള്‍ പോലും വെറുതെയിരുന്നില്ല, രാത്രി വൈകിയും അശ്ലീല സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു'; സൈബര്‍ ആക്രമണത്തില്‍ പൊറുതിമുട്ടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധിക

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്, മത്സരത്തിനിടയില്‍ ബെംഗളൂരുവിന്റെ വിജയം ആഘോഷമാക്കിയ പെണ്‍കുട്ടിയായ ദീപിക ഘോസെയെ ആരും മറന്നു കാണില്ല. ഗ്യാലറിയില്‍ വിജയത്തിന്റെ സന്തോഷത്തിന് ഗംഭീരമായി നൃത്തം ചെയ്ത് ക്യാമറ കണ്ണുടക്കിയ ദീപികയെ പിന്നീട് സോഷ്യല്‍ മീഡിയയാണ് കണ്ടെത്തിയത്. മുംബൈ സ്വദേശിയായ ദീപിക ചുവന്ന ഓഫ് ഷോള്‍ഡര്‍ ടോപ്പിലും ജീന്‍സിലും എത്തി ത്രസിപ്പിച്ച നൃത്ത ചുവടുകളോടെയാണ് ക്യാമറയില്‍ പതിഞ്ഞത്.

പെട്ടെന്ന് സ്റ്റാറായ ദീപികയുടെ പിന്നീടുള്ള ജീവിതം അത്ര നല്ലതായിരുന്നില്ല എന്നാണ് ഈ പെണ്‍കുട്ടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കടുത്ത അധിക്ഷേപങ്ങള്‍ക്കും മാനസിക പീഡനങ്ങള്‍ക്കുമാണ് താനിപ്പോള്‍ ഇരയായിക്കൊണ്ടിരിക്കുന്നതെന്നാണ് ദീപിക പറയുന്നത്. തീര്‍ത്തും അപരിചിതരായ ആളുകള്‍ വളരെ മോശമായാണ് പെരുമാറുന്നതെന്നും ദീപിക ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ ദീപിക അതേസമയം രാത്രി വൈകി പലരും മോശമായ തരത്തിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇടപെടുന്നതെന്നും ചൂണ്ടിക്കാട്ടി.

നിരവധി പുരുഷന്മാരാണ് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത്. എന്നാല്‍ അതിലും ഞെട്ടിച്ചത് സ്ത്രീകളുടെ പ്രതികരണങ്ങളായിരുന്നു. എന്നെ അറിയാത്തവര്‍ ക്രൂരമായ കാര്യങ്ങളാണ് തന്നെപ്പറ്റി പറയുന്നതെന്നും ദീപിക വ്യക്തമാക്കി. ''ഞാനൊരു സെലബ്രിറ്റിയല്ല, മത്സരം ആസ്വദിച്ച സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി മാത്രമായിരുന്നു. ടിവിയില്‍ മുഖം വരണമെന്ന ആഗ്രഹത്തോടെ ഒന്നും തന്നെ ഞാന്‍ ചെയ്തിട്ടില്ല. ആളുകള്‍ എങ്ങനെയാണ് എന്റെ പേരും പ്രൊഫൈലുകളും കണ്ടെത്തിയതെന്ന കാര്യത്തില്‍ ഞാന്‍ ആശയക്കുഴപ്പത്തിലാണ്. എന്റെ ജീവിതം ഒറ്റ നിമിഷം കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പോലെയാണ് തോന്നിയത്'' - ദീപിക പറയുന്നു.



from mangalam.com http://bit.ly/2W5NdBk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages