ആഴ്ചയില്‍ ആറു ദിവസം ആറു നേരം സെക്‌സ്; ജീവനക്കാരുടെ വിവാഹ വേദിയില്‍ പുതിയ തിയറിയുമായി ജാക്ക് മാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ആഴ്ചയില്‍ ആറു ദിവസം ആറു നേരം സെക്‌സ്; ജീവനക്കാരുടെ വിവാഹ വേദിയില്‍ പുതിയ തിയറിയുമായി ജാക്ക് മാ

ബെയ്ജിങ്: ആഗോള ഓണ്‍ലൈന്‍ വിപണിയിലെ അതികായനായ ആലിബാബയുടെ ഉടമ ജീവനക്കാര്‍ക്ക് നല്‍കിയ ഉപദേശം വിവാദമാകുന്നു. ആഴ്ചയില്‍ ആറുദിവസവും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നായിരുന്നു പുതുതായി വിവാഹം കഴിച്ച ജീവനക്കാര്‍ക്ക് നല്‍കിയ ഉപദേശം.

ചൈനയിലെ ഏറ്റവും സമ്പന്നനായ ജാക്ക് മാ മെയ് 10 ന് നടത്തിയ സമൂഹവിവാഹത്തില്‍ വച്ചാണ് ഇത്തരത്തില്‍ ഉപദേശം നടത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ എതിര്‍ത്ത് ആരും ഇതുവരെ രംഗത്തുവന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

'ജോലിയില്‍ നമ്മള്‍ 996 എന്ന ആശയം പ്രാവര്‍ത്തീകമാക്കണം. ജീവിതത്തില്‍ 669 എന്ന ആശയമാണ് നമ്മള്‍ പിന്തുടരേണ്ടത്' അദ്ദേഹം പറഞ്ഞു. ആഴ്ച്ചയില്‍ ആറു ദിവസവും രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെ ജോലി ചെയ്യണമെന്ന് ജാക്ക് നേരത്തെ നിര്‍ദ്ദേശിച്ചത് വിവാദമായിരുന്നു. 996 എന്നാണ് ഈ ആശയത്തെ അദ്ദേഹം വിളിച്ചത്.

സെക്‌സ് ഫോര്‍ സിക്‌സ് ഡെയ്‌സ്, സിക്‌സ് ടൈംസ്, വിത്ത് ഡ്യൂറേഷന്‍ ബീയിങ് ദ കീ. ആഴ്ചയില്‍ ആറു ദിവസം ആറു നേരം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നാണ് ജാക്ക് മാ ഉപദേശിച്ചത്. 102 ദമ്പതികള്‍ അണിനിരന്ന വേദിയില്‍ വച്ചായിരുന്നു ഇത്തരം ഉപദേശം നല്‍കിയത്.



from mangalam.com http://bit.ly/2LEZ599
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages