നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ബാങ്ക് റീജിയണല്‍ ഓഫീസ് അടിച്ചു തകര്‍ത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ബാങ്ക് റീജിയണല്‍ ഓഫീസ് അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനെതിരെ പ്രതിഷേധം. തിരുവനന്തപുരത്തെ കാനറ ബാങ്കിന്റെ റീജിയണല്‍ ഓഫീസിലേക്ക് തള്ളിക്കയറിയ യൂത്ത് കോണ്‍ഗ്രസുകാര്‍ ബാങ്ക് അടിച്ചുതകര്‍ക്കുകയായിരുന്നു. റീജിയണല്‍ ഓഫീസിലേക് ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തി. പ്രതിഷേധം ഭയന്ന് കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകള്‍ അടച്ചിട്ടു.

നെയ്യാറ്റിങ്കര മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്റെ ഭാര്യ ലേഖ മകള്‍ വൈഷ്ണവി എന്നിവരാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ജപ്തി ഭീഷണി കാരണമാണ് ആത്മഹത്യ ചെയ്തത് എന്ന് നേരത്തെ ഭര്‍ത്താവും മറ്റു ബന്ധുക്കളും മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധമുണ്ടായത്.

എന്നാല്‍ പിന്നീട് മരണത്തിന്റെ ഉത്തരവാദി ഭര്‍ത്താവും വീട്ടുകാരുമാണെന്ന ആത്മഹത്യാകുറിപ്പ് കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.



from mangalam.com http://bit.ly/2LJOE4x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages