കോഴിക്കോട്: മുക്കം നീലേശ്വരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തിൽ വിദ്യാർഥികളുടെ മൊഴിയെടുക്കൽ പൂർത്തിയായി. അഞ്ച് വിദ്യാർഥികളിൽ നിന്നാണ് ചൊവ്വാഴ്ച മൊഴിയെടുത്തത്. ഒന്നാം വർഷ വിദ്യാർഥികളായ രണ്ട് പേരെയും രണ്ടാം വർഷ വിദ്യാർഥികളായ മൂന്ന് പേരെയുമാണ് വിളിച്ചു വരുത്തി മൊഴിയെടുത്തത്. രണ്ടാം വർഷ വിദ്യാർഥികളായ രണ്ടു പേരുടെ ഉത്തരക്കടലാസ് പൂർണമായും തിരുത്തിയതായി കണ്ടെത്തി. ഇതിൽ ഒരാളുടെ നാല് മാർക്കിന്റെ ചോദ്യങ്ങളാണ് തിരുത്തിയത്. ഈ നാല് മാർക്ക് ഒഴിവാക്കി ആ വിദ്യാർഥിയുടെ ഫലം അടുത്ത ദിവസം പ്രഖ്യാപിക്കും. ഇതിനിടെ രണ്ട് വിദ്യാർഥികൾക്ക് സേ പരിക്ഷ എഴുതാമെന്ന നിർദേശം വന്നെങ്കിലും ഇനിയും പരീക്ഷ എഴുതാൻ കഴിയില്ലെന്ന് വിദ്യാർഥികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യക്തമാക്കി. ഇതോടൊപ്പം പ്ലസ് വണ്ണിൽ തിരുത്തൽ വരുത്തിയ 32 പേപ്പറുകളുടെ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതണമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കും. ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ, റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് സ്കൂളിലെത്തി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി എടുത്തത്. രാവിലെ പത്ത് മണിക്ക് തുടങ്ങിയ മൊഴിയെടുക്കൽ ഉച്ചയോടെയാണ് പൂർത്തിയായത്. ക്രമക്കേടിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ പരീക്ഷാ സൂപ്രണ്ടും പ്രിൻസിപ്പലുമായ കെ. റസിയ, നീലേശ്വരം സ്കൂളിലെ അധ്യാപകനായ വി.മുഹമ്മദ്, പരീക്ഷാ ചുമതലയുണ്ടായിരുന്ന പി.കെ ഫൈസൽ എന്നിവർക്കെതിരേ മുക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്. വകുപ്പ് തല തെളിവെടുപ്പിനൊപ്പം മുക്കം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്കൂളിൽ എത്തി ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. അധ്യാപകരുടെ അറസ്റ്റിനുള്ള നീക്കം പോലീസ് ഊർജിതമാക്കിയതോടെ മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ് പ്രതികൾ. പഠന വൈകല്യമുള്ള വിദ്യർഥികളുടെ പരീക്ഷയാണ് താൻ എഴുതിയതെന്നായിരുന്നു അധ്യാപകൻ മൊഴി നൽകിയത്. എന്നാൽ താൻതന്നെയാണ് പരീക്ഷ എഴുതിയതെന്ന് വിദ്യാർഥികളിലൊരാൾ പറഞ്ഞിരുന്നു. ഈ മൊഴി തന്നെ തെളിവെടുപ്പിനിടയിലും വിദ്യാർഥി ആവർത്തിച്ചു. തെളിവെടുപ്പിനിടെ കാണിച്ച ഉത്തരക്കടലാസ് താൻ എഴുതിയതല്ലെന്ന് വിദ്യാർഥി തിരിച്ചറിഞ്ഞു. ആ ഉത്തരക്കടലാസ് ഇനി കണ്ടത്തേണ്ടതുണ്ട്. ഇത് ഒളിവിൽ പോയ അധ്യാപകരെ കണ്ടെത്തിയാൽ മാത്രമേ സാധിക്കൂ. സേ പരീക്ഷ എഴുതുന്നില്ലെങ്കിൽ കോടതിയും നിയമപ്രശ്നങ്ങളും കഴിയുമ്പോഴേക്ക് ഈ വർഷത്തെ അഡ്മിഷൻ നടപടികളെല്ലാം പൂർത്തിയാവും. ഇത് വിദ്യാർഥികളുടെ ഭാവിക്കും ദോഷം ചെയ്യും. ഇത് ഒഴിവാക്കുന്നതിനാണ് സേ പരീക്ഷഎന്ന ആശയം അധികൃതർ മുന്നോട്ടുവെച്ചിരുന്നത്. ഇൻവിജിലേറ്റർമാരെയും ചോദ്യം ചെയ്തു നീലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷാ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയ ദിവസത്തെ പരീക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് ഇൻവിജിലേറ്റർമാരെ മുക്കം പോലീസ് ചോദ്യം ചെയ്തു. പരീക്ഷ എഴുതിയത് തങ്ങൾ തന്നെയാണ് എന്ന വിദ്യാർഥികളുടെ വെളിപ്പെടുത്തൽ ശരിയാണോ എന്ന് ഉറപ്പിക്കാനായാണ് ഇൻവിജിലേറ്റർമാരെ ചോദ്യം ചെയ്തത്. കുട്ടികൾ പരീക്ഷ എഴുതിയതായി തിരിച്ചറിഞ്ഞതായതാണ് സൂചന. അങ്ങനെയെങ്കിൽ എന്തിന് അധ്യാപകൻ പരീക്ഷയെഴുതിയെന്ന ചോദ്യമാണ് ബാക്കിയാവുന്നത്. Content Highlights:Teacher writes exam for students;Intorrogation Finished
from mathrubhumi.latestnews.rssfeed http://bit.ly/2YrhasT
via
IFTTT
No comments:
Post a Comment