ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം ക്ലൗഡ് നയന്‍ പുറത്തുവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം ക്ലൗഡ് നയന്‍ പുറത്തുവിട്ടു

ബെംഗളൂരു: ഇറോം ശർമിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം ക്ലൗഡ് നയൻ ഹോസ്പിറ്റൽ പുറത്തു വിട്ടു. ഇക്കൊല്ലത്തെ മാതൃദിനമായ മെയ് ഒമ്പതിനായിരുന്നു ഇറോം ശർമിള ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയത്. നിക്സ് ശാഖി, ഓട്ടം താര എന്നിങ്ങനെയാണ്കുട്ടികൾക്ക് നൽകിയിരിക്കുന്ന പേരുകൾ. മാതൃദിനത്തിൽ തന്നെ കുഞ്ഞുങ്ങൾ ജനിച്ചത് യാദൃശ്ചികമാണെങ്കിലും അത് സന്തോഷം ഇരട്ടിയാക്കിയെന്ന് ഇറോമും ഭർത്താവ് ഡെസ്മണ്ട് കുടിഞ്ഞോയും അറിയിച്ചിരുന്നു. സിസേറിയനിലൂടെയായിരുന്നു കുട്ടികളുടെ ജനനം. ശസ്ത്രക്രിയയുടെ ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും ഇറോമും കുട്ടികളും ഇപ്പോൾ ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അഫ്സ്പ നിയമത്തിനെതിരെ ദീർഘകാലം നിരാഹാര സമരം നടത്തിയ മണിപ്പൂരിന്റെ ഉരുക്കുവനിത ഭരണകൂടത്തിന്റെ അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന് 2016 ൽ സമരം അവസാനിപ്പിച്ചിരുന്നു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഇറോം പരാജയപ്പെട്ടു. Content Highlights: Irom Sharmilagives birth to twin girls-pics


from mathrubhumi.latestnews.rssfeed http://bit.ly/2HiHbF5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages